കേപ് ടൗണ്‍:ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റിൽ ഇന്ത്യ പതറുന്നു. മൂന്നാമത്തെ ദിവസം മത്സരം അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 101 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. മത്സരത്തിന് രണ്ട് ദിവസം ശേഷിക്കെ 111 റണ്‍സ് മാത്രമാണ് ആതിഥേയർക്ക് ജയിക്കാൻ വേണ്ടത്. ദക്ഷിണാഫ്രിക്കയുടെ ഇനിയുള്ള എട്ട് വിക്കറ്റുകൾ വീഴ്‌ത്താനായാൽ മാത്രമേ ഇന്ത്യക്ക് ചരിത്ര വിജയം എന്ന സ്വപനം യാഥാർഥ്യമാക്കാൻ സാധിക്കുകയുള്ളു.
മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോൾ 48 റണ്‍സുമായി കീഗന്‍ പീറ്റേഴസനാണ് ക്രീസിൽ. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്‌ക്ക് എയ്‌ഡന്‍ മാര്‍ക്രം (16), ഡീന്‍ എല്‍ഗാര്‍ (30) എന്നിവരുടെ വിക്കറ്റുകളാണ് നഷ്‌ടമായത്. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരാണ് വിക്കറ്റുകൾ സ്വന്തമാക്കിയത്.