ന്യൂഡൽഹി : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പര 2-1നാണ് ഇന്ത്യ നേടിയത്. ടി20 ലോകകപ്പിനായി രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ മുന്‍നിര താരങ്ങള്‍ ഓസ്ട്രേലിയയിലേക്ക് പറന്നിരുന്നു. ഇതോടെ ശിഖര്‍ ധവാന്‍റെ നേതൃത്വത്തില്‍ ഒരു പറ്റം യുവതാരങ്ങളുമായാണ് ഇന്ത്യ പ്രോട്ടീസിനെതിരെ കളിക്കാനിറങ്ങിയത്.
ആദ്യ ഏകദിനത്തില്‍ തോല്‍വി വഴങ്ങിയ ഇന്ത്യ തുടര്‍ന്നുള്ള രണ്ട് കളികളും വിജയിച്ചാണ് പരമ്പര പിടിച്ചത്. 12 വര്‍ഷത്തിനുശേഷമാണ് സ്വന്തം മണ്ണില്‍ ഇന്ത്യ പ്രോട്ടീസിനെതിരെ ഏകദിന പരമ്പര നേടുന്നത്. ഈ പരമ്പരയില്‍ പിറന്ന പ്രധാന റെക്കോഡുകള്‍ അറിയാം.
1) പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും മൂന്ന് വ്യത്യസ്‌ത നായകരാണ് പ്രോട്ടീസിനെ നയിച്ചത്. ആദ്യ ഏകദിനത്തില്‍ സ്ഥിരം നായകന്‍ ടെംബ ബാവുമയ്‌ക്ക് കീഴിലാണ് പ്രോട്ടീസ് കളിച്ചത്. എന്നാല്‍ മോശം ഫോമിലുള്ള താരത്തെ മാനേജ്‌മെന്‍റ് പുറത്തിരുത്തിയതോടെ രണ്ടാം ഏകദിനത്തില്‍ കേശവ് മഹാരാജാണ് ടീമിനെ നയിച്ചത്.
മൂന്നാം ഏകദിനത്തില്‍ നിന്നും അസുഖത്തെ തുടര്‍ന്ന് കേശവ് മഹാരാജ് പുറത്തായി. ഇതോടെ ഡേവിഡ് മില്ലര്‍ക്കാണ് ചുമതല ലഭിച്ചത്. ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് മൂന്ന് മത്സര പരമ്പരയിൽ മൂന്ന് വ്യത്യസ്ത ക്യാപ്റ്റൻമാർ ഒരു ടീമിനെ നയിക്കുന്നത്.
2) ന്യൂഡൽഹിയിൽ നടന്ന മൂന്നാം ഏകദിനത്തിൽ റണ്‍സിന് ഇന്ത്യ പ്രോട്ടീസിനെ പുറത്താക്കിയിരുന്നു. ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യയ്‌ക്കെതിരായ പ്രോട്ടീസിന്‍റെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. 1999-ലെ 117 റൺസായിരുന്നു ഇതിന് മുമ്പെയുള്ള ഏറ്റവും കുറഞ്ഞ സ്‌കോര്‍. ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ നാലാമത്തെ ടോട്ടല്‍ കൂടിയാണിത്.