തിരുവനന്തപുരം : സെപ്റ്റംബര്‍ 28ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ടീം കടുത്ത എതിരാളികളെന്ന് വിലയിരുത്തി ദക്ഷിണാഫ്രിക്കന്‍ ടീം. മത്സരത്തിന് മുന്നോടിയായി ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ദക്ഷണാഫ്രിക്കന്‍ ടീം ക്യാപ്‌റ്റന്‍ ടെംബ ബാവുമയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
IND vs SA : ഇന്ത്യ കടുത്ത എതിരാളികളെന്ന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബാവുമ - ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം
പവര്‍ പ്ലേയില്‍ ഇന്ത്യന്‍ ബൗളര്‍മാരെ നേരിടുക ബുദ്ധിമുട്ടാകുമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബാവുമ
IND vs SA: ഇന്ത്യ കടുത്ത എതിരാളികളെന്ന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബാവുമ
പവര്‍ പ്ലേയില്‍ ഇന്ത്യന്‍ ബൗളര്‍മാരെ നേരിടുക ബുദ്ധിമുട്ടാകും. ജസ്‌പ്രീത് ബുംറയെപ്പോലെ മുന്‍ നിര ബൗളര്‍മാര്‍ നല്ല ഫോമില്‍ തുടരുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. ആദ്യ ഓവറുകളില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയേയും നേരിടുക അത്ര എളുപ്പമല്ല.
ഇന്ത്യയ്‌ക്കെതിരെ കഴിഞ്ഞ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി. ഗ്രീന്‍ഫീല്‍ഡിലേത് മികച്ച വിക്കറ്റാണ്. ടി20 ലോക കപ്പിനുള്ള ടീമിന്‍റെ ഒരുക്കം നല്ല നിലയില്‍ പോകുന്നുവെന്നും ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ പറഞ്ഞു.