കട്ടക്ക്: പ്രോട്ടീസിനെതിരായ രണ്ടാം മത്സരത്തിലും ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 149 റൺസിന്റെ വിജയലക്ഷ്യം 10 പന്തുകൾ ബാക്കി നിൽക്കെ ആറ് വിക്കറ്റ് നഷ്ടത്തിലാണ് പ്രോട്ടീസ് മറികടന്നത്. 46 പന്തുകളില്‍ നിന്ന് 81 റണ്‍സെടുത്ത ഹെൻറിക് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ വിജയ ശില്പി.
ഇന്ത്യന്‍ ഇന്നിങ്സില്‍ ശ്രേയസ് അയ്യര്‍ (40), ഇഷാന് കിഷന്(34), ദിനേഷ് കാര്‍ത്തിക് (30*)എന്നിവര്‍ക്ക് പുറമെ മറ്റാര്‍ക്കും കാര്യമായ പ്രകടനം നടത്താനായിരുന്നില്ല. അവസാന ഓവറില്‍ തകര്‍ത്തടിച്ച കാര്‍ത്തികിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. കാര്‍ത്തികിന് മുന്നെ സ്ഥാനക്കയറ്റം നല്കി അക്സര്‍ പട്ടേലിനെ ഇറക്കിയെങ്കിലും ഇന്ത്യയുടെ നീക്കം പാളിയിരുന്നു.
11 പന്തില്‍ 10 റണ്‍സ് മാത്രമെടുത്ത അക്സറിനെ ആന്റിച്ച് നോര്‍ട്ജെ ബൗള്‍ഡാക്കുകയായിരുന്നു. ടീമിന്റെ ഈ നീക്കത്തെ ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര് രംഗത്തെത്തുകയും ചെയ്തു. ഫിനിഷറായി തരംതിരിച്ചതുകൊണ്ട് നിശ്ചിത പന്തുകളോ ഓവറുകളോ കാര്‍ത്തികിന് നല്കിയാല് മതിയോ എന്നും, കാര്‍ത്തികിനെ തഴയുകയാണോ എന്നുമാണ് ഇക്കൂട്ടര്‍ ചോദിച്ചത്.