മുംബൈ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ടീമിന്‍റെ ഉപനായകനായി പേസര്‍ ജസ്‌പ്രീത് ബുംറയെ പ്രഖ്യാപിച്ചത് അശ്ചര്യപ്പെടുത്തിയെന്ന് മുന്‍ താരം സബാ കരീം. മൂന്ന് ഫോര്‍മാറ്റിലും ടീമിലെ സ്ഥിര സാന്നിധ്യമായ റിഷഭ് പന്തിനാവും ഉപനായക സ്ഥാനം ലഭിക്കുകയെന്നാണ് താന്‍ കരുതിയതെന്നും മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ കരീം പറഞ്ഞു.
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ നായകനായ പരിചയം പന്തിനുണ്ട്. നായകനെന്ന നിലയില്‍ മികച്ച റെക്കോഡുള്ള പന്തിന് മത്സരങ്ങളെ കുറിച്ച് കൃത്യമായ അറിവുണ്ട്. ബുംറ മോശമാണെന്ന് ഞാന്‍ പറയുന്നില്ല. ടീമില്‍ അദ്ദേഹത്തിന്‍റെ സ്ഥാനം വളരെ പ്രധാനപ്പെട്ടതാണ്. പക്ഷെ ബുംറ ഇതേവരെ എവിടെയും ഒരുടീമിനെപ്പോലും നയിച്ചിട്ടില്ല. സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം ശരിക്കും ആശ്ചര്യപ്പെടുത്തി - അദ്ദേഹം പറഞ്ഞു.