കേരളം

kerala

ETV Bharat / sports

IND vs SA: ദീപ്‌തിയെപ്പോലെ ചങ്കുറപ്പ് വേണം; 'മാന്യനായ' ദീപക് ചഹാറിന് വിമര്‍ശനം - ട്രൈസ്റ്റന്‍ സ്റ്റബ്‌സ്

നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ ട്രൈസ്റ്റന്‍ സ്റ്റബ്‌സിനെ റണ്ണൗട്ടാക്കാതിരുന്ന ദീപക് ചഹാര്‍. ഇംഗ്ലണ്ട് താരങ്ങളെ മാത്രം റണ്ണൗട്ടാക്കാനുള്ള രീതിയാണോയിതെന്ന് വിമര്‍ശനം.

IND vs SA  Chahar not running out Stubbs at non strikers end  Deepak Chahar  deepti sharma  Tristan Stubbs  ട്രൈസ്റ്റന്‍ സ്റ്റബ്‌സിനെ റണ്ണൗട്ടാക്കാതെ ചാഹാര്‍  ദീപക് ചാഹാര്‍  ട്രൈസ്റ്റന്‍ സ്റ്റബ്‌സ്  ദീപ്‌തി ശര്‍മ
IND vs SA: ദീപ്‌തിയെപ്പോലെ ചങ്കുറപ്പ് വേണം; 'മാന്യനായ' ദീപക് ചഹാറിന് വിമര്‍ശനം

By

Published : Oct 5, 2022, 11:29 AM IST

ഇന്‍ഡോര്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20 പരമ്പരയില്‍ ട്രൈസ്റ്റന്‍ സ്റ്റബ്‌സിനെ നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ റണ്ണൗട്ടാക്കാതിരുന്ന ദീപക് ചഹാറിന്‍റെ പ്രവര്‍ത്തി ചര്‍ച്ചയാവുന്നു. നോണ്‍ സ്ട്രൈക്കര്‍ എടുക്കുന്ന അധിക ആനുകൂല്യം ഇല്ലാതാക്കാന്‍ അടുത്തിടെ ഐസിസി നിയമമായി അംഗീകരിച്ച പുറത്താക്കല്‍ രീതിയാണിത്. എന്നാല്‍ പ്രോട്ടീസ് ഇന്നിങ്‌സിന്‍റെ 16-ാം ഓവറില്‍ ലഭിച്ച അവസരം ദീപക് ചഹാര്‍ വിനിയോഗിച്ചിരുന്നില്ല.

പന്തെറിയാനായി ചഹാര്‍ റണ്ണപ്പ് എടുത്ത് ക്രീസിലെത്തിയപ്പോഴേക്കും നോണ്‍ സ്ട്രൈക്കറായിരുന്ന സ്റ്റബ്‌സ്‌ ക്രീസ് വിട്ടിരുന്നു. പന്തെറിയാതിരുന്ന ചഹാര്‍ സ്റ്റംപിളക്കുന്നതുപോലെ കാണിച്ച് സ്റ്റബ്‌സിന് മുന്നറിയിപ്പ് മാത്രം നല്‍കുകയായിരുന്നു. നിയമവിധേയമായ രീതിയില്‍ പുറത്താക്കാനുള്ള അവസരം വിനിയോഗിക്കാതെ 'മാന്യനായ' ചഹാറിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പലരും വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.

അടുത്തിടെ ഇന്ത്യന്‍ വനിത ബോളര്‍ ദീപ്‌തി ശര്‍മ ഇംഗ്ലണ്ട് ബാറ്റര്‍ ചാർലി ഡീനിനെ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ റണ്ണൗട്ടാക്കിയിരുന്നു. ക്രിക്കറ്റിന്‍റെ മാന്യതയ്‌ക്ക് നിരക്കാത്ത രീതിയാണിതെന്ന് ചിലര്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ നിയമം വിട്ട് കളിച്ചിട്ടില്ലെന്ന് പറഞ്ഞ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ദീപ്‌തിയ്‌ക്ക് ഉറച്ച പിന്തുണ നല്‍കുകയും ചെയ്‌തു.

ദീപ്‌തിയെപ്പോലെ എല്ലാവര്‍ക്കും ചങ്കുറപ്പ് വേണമെന്നില്ലെന്നാണ് ചഹാറിനെതിരെ ഉയരുന്ന വിമര്‍ശനം. ഐപിഎല്ലില്‍ ഇംഗ്ലണ്ട് താരം ജോസ് ബട്‌ലറെ ആര്‍ അശ്വിനും ഇതേരീതിയില്‍ പുറത്താക്കുകയും ചെയ്‌തിരുന്നു. ഇതോടെ ഇംഗ്ലണ്ട് താരങ്ങളെ മാത്രം റണ്ണൗട്ടാക്കാനുള്ള രീതിയാണോ ഇതെന്നുമാണ് ചിലര്‍ ചോദിക്കുന്നത്.

also read: IND vs SA: ഹിറ്റ്‌മാന്‍ ഡക്ക്‌മാനായി; അന്താരാഷ്‌ട്ര ടി20യിലെ ചില നാണക്കേടും തലയില്‍

ABOUT THE AUTHOR

...view details