ന്യൂഡൽഹി:ടി20 പരമ്പരക്കായി ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്കൻ താരം എയ്‌ഡൻ മാർക്രമിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ത്യക്കെതിരായ മത്സരം ആരംഭിക്കുന്നതിന് മുൻപ് നടത്തിയ പരിശോധനയിലാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ടോസ് നേടിയ ശേഷം നായകൻ ടെംബ ബവുമയാണ് ഇക്കാര്യം അറിയിച്ചത്.
IND VS SA: എയ്‌ഡൻ മാർക്രത്തിന് കൊവിഡ്; പരമ്പര നഷ്‌ടമായേക്കും - അരങ്ങേറ്റം കുറിച്ച് ട്രിസ്റ്റൻ സ്റ്റബ്‌സ്
മത്സരം ആരംഭിക്കുന്നതിന് മുൻപ് നടത്തിയ പരിശോധനയിലാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്
![IND VS SA: എയ്‌ഡൻ മാർക്രത്തിന് കൊവിഡ്; പരമ്പര നഷ്‌ടമായേക്കും IND VS SA Aiden Markram Tests Positive For Covid എയ്‌ഡൻ മാർക്രത്തിന് കൊവിഡ് ഇന്ത്യ vs ദക്ഷിണാഫ്രിക്ക ദക്ഷിണാഫ്രിക്കൻ താരം എയ്‌ഡൻ മാർക്രമിന് കൊവിഡ് അരങ്ങേറ്റം കുറിച്ച് ട്രിസ്റ്റൻ സ്റ്റബ്‌സ് ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 പരമ്പര](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15518615-thumbnail-3x2-aiden.jpg)
IND VS SA: എയ്‌ഡൻ മാർക്രത്തിന് കൊവിഡ്; പരമ്പര നഷ്‌ടമായേക്കും
ഇതോടെ മാർക്രത്തിന് ഇന്ത്യക്കെതിരായ പരമ്പര നഷ്‌ടമാകും. കഴിഞ്ഞ ഐപിഎല്ലിൽ സണ്‍റൈസേഴ്‌സിനായി മധ്യനിരയിൽ മികച്ച പ്രകടനമാണ് മാർക്രം കാഴ്‌ചവച്ചത്. 14 മത്സരങ്ങളില്‍ നിന്ന് മൂന്ന് അര്‍ധസെഞ്ചുറികളടക്കം 381 റണ്‍സാണ് താരം നേടിയത്.
അതേസമയം മാർക്രത്തിന് പകരമായി ട്രിസ്റ്റൻ സ്റ്റബ്‌സ് ദക്ഷിണാഫ്രിക്കക്കായി അരങ്ങേറ്റം കുറിച്ചു. 21 കാരനായ ട്രിസ്റ്റൻ സ്റ്റബ്‌സ് ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി രണ്ട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. പരിക്കേറ്റ ഇംഗ്ലണ്ടിന്‍റെ ടൈമല്‍ മില്‍സിന് പകരമാണ് സ്റ്റബ്‌സ് മുംബൈ ടീമിലെത്തിയത്.