ബെംഗളൂരു: മഴമൂലം വൈകിയ ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ അഞ്ചാം മത്സരം പുനരാരംഭിച്ചു. മത്സരം ഇരു ടീമിനും 19 ഓവർ വീതമായി ചുരുക്കിയിട്ടുണ്ട്. ടോസിന് ശേഷം മത്സരം ആരംഭിക്കാന്‍ തയ്യാറെടുക്കവേയാണ് മഴ വില്ലനായത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇപ്പോള്‍ മഴ ശമിച്ചിട്ടുണ്ട്.
ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ കേശവ് മഹാരാജ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ അവസാന മത്സരത്തിലെ ടീം നിലനിർത്തിയപ്പോൾ മൂന്ന് മാറ്റങ്ങളുമായിട്ടാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. സ്ഥിരം നായകൻ ടെംബ ബാവുമ, മാർക്കോ ജാൻസൻ, തബ്‌രീസ് ഷംസി എന്നിവർക്ക് പകരം ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, റീസാ ഹെന്‍ഡ്രിക്‌സ്, കാഗിസോ റബാഡ എന്നിവർ പ്ലേയിങ് ഇലവനിലെത്തി.