കേരളം

kerala

ETV Bharat / sports

IND vs SA: ജീവന്‍ മരണപ്പോരിന് ഇന്ത്യ പ്രോട്ടീസിനെതിരെ; രണ്ടാം ഏകദിനം ഇന്ന് റാഞ്ചിയില്‍ - ഇന്ത്യ vs ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര കൈവിടാതിരിക്കാന്‍ ശിഖര്‍ ധവാനും സംഘത്തിനും റാഞ്ചിയില്‍ ജയിച്ചേ തീരൂ. മലയാളി താരം സഞ്‌ജു സാംസണ്‍ ശ്രദ്ധാകേന്ദ്രമാണ്

IND vs SA  IND vs SA 2nd odi preview  how to watch IND vs SA 2nd odi  South Africa Tour of India  sanju samson  സഞ്‌ജു സാംസണ്‍  ഇന്ത്യ vs ദക്ഷിണാഫ്രിക്ക  ശിഖർ ധവാൻ  Shikhar Dhawan
IND vs SA: ജീവന്‍ മരണപ്പോരിന് ഇന്ത്യ പ്രോട്ടീസിനെതിരെ; രണ്ടാം ഏകദിനം ഇന്ന് റാഞ്ചിയില്‍

By

Published : Oct 9, 2022, 11:09 AM IST

Updated : Oct 9, 2022, 12:29 PM IST

റാഞ്ചി: ഇന്ത്യ vs ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന്. റാഞ്ചിയിൽ ഉച്ചയ്‌ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. മൂന്ന് മത്സര പരമ്പരയിലെ ആദ്യ കളി ഇന്ത്യ തോറ്റിരുന്നു. ഇതോടെ പരമ്പര നഷ്‌ടമാവാതിരിക്കാൻ ഇന്ത്യയ്‌ക്ക് ജയം അനിവാര്യമാണ്.

ലഖ്‌നൗവില്‍ ഒമ്പത് റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. പ്രോട്ടീസ് ഉയര്‍ത്തിയ 250 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്‌ക്കായി മലയാളി താരം സഞ്‌ജു സാംസണ്‍ പൊരുതിയെങ്കിലും ലക്ഷ്യം അകന്ന് നില്‍ക്കുകയായിരുന്നു. റാഞ്ചിയിലും സഞ്ജുവിന്‍റെ പ്രകടനം നിര്‍ണായകമാവും.

ഒന്നാം ഏകദിനത്തില്‍ അര്‍ധ സെഞ്ചുറി നേടിയ ശ്രേയസ് അയ്യരും സഞ്‌ജുവിനൊപ്പം നിര്‍ണായക പ്രകടനം നടത്തിയപ്പോള്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാനടക്കം മറ്റ് ബാറ്റര്‍മാര്‍ നിറം മങ്ങി. റാഞ്ചിയില്‍ ധവാനൊപ്പം ശുഭ്‌മാൻ ഗിൽ, റിതുരാജ് ഗെയ്‌ക്‌വാദ്, ഇഷാൻ കിഷൻ തുടങ്ങിയവര്‍ മികവിലേക്ക് ഉയര്‍ന്നാല്‍ ഇന്ത്യയ്‌ക്ക് പേടിക്കാനില്ല.

ബോളിങ് യൂണിറ്റില്‍ കുല്‍ദീപ് യാദവ്, ശാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ തുടരും. പരിക്കിനെ തുടര്‍ന്ന് പരമ്പരയില്‍ നിന്നും പുറത്തായ പേസര്‍ ദീപക്‌ ചാഹറിന് പകരം വാഷിങ്‌ടണ്‍ സുന്ദറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഏറെ നീണ്ട ഇടവേളയ്‌ക്ക് ശേഷമെത്തുന്ന സുന്ദറിന് അവസരം ലഭിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഷഹ്‌ബാസ് അഹമ്മദോ മുകേഷ് കുമാറോ ഇന്ത്യയ്‌ക്കായി അരങ്ങേറ്റം നടത്തിയേക്കും.

മത്സരം എവിടെ കാണാം: ഇന്ത്യ vs ദക്ഷിണാഫ്രിക്ക ഏകദിന മത്സരങ്ങള്‍ സ്റ്റാര്‍ സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണ് തത്സമയ സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി+ഹോട്‌സ്റ്റാറിലും ലൈവ് സ്‌ട്രീമിങ്ങുണ്ട്.

ഇന്ത്യൻ സ്ക്വാഡ്: ശിഖർ ധവാൻ (ക്യാപ്റ്റൻ), റിതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാൻ ഗിൽ, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), രജത് പടിദാർ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഷഹ്ബാ‌സ് അഹമ്മദ്, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, രവി ബിഷ്‌ണോയ്, മുകേഷ് കുമാർ, ആവേശ് ഖാൻ, മുഹമ്മദ് സിറാജ്, വാഷിങ്‌ടൺ സുന്ദർ

Last Updated : Oct 9, 2022, 12:29 PM IST

ABOUT THE AUTHOR

...view details