മുംബൈ : ഏഷ്യ കപ്പ് (Asia cup 2023) ക്രിക്കറ്റ് ടൂര്‍ണമെന്‍റിലെ ഇന്ത്യ-പാകിസ്ഥാന്‍ (India vs Pakistan) മത്സരവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അരങ്ങ് തകര്‍ക്കുകയാണ്. പല്ലേക്കലെ അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ നാളെയാണ് ചിരവൈരികള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത്. ആവേശപ്പോരില്‍ ആരാവും ജയം സ്വന്തമാക്കുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത് (IND vs PAK Asia Cup Head To Head Stats).
ഏഷ്യ കപ്പിന്‍റെ കഴിഞ്ഞ പതിപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിരുന്നു. എന്നാല്‍ ടൂര്‍ണമെന്‍റില്‍ പാക് ടീമിനെതിരെ ആധിപത്യം പുലര്‍ത്താന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് കണക്കുകള്‍. ഏഷ്യ കപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഇതേവരെ 16 തവണയാണ് മുഖാമുഖം എത്തിയിട്ടുള്ളത്.
ഇതില്‍ 9 തവണയും ഇന്ത്യ വിജയം നേടിയപ്പോള്‍ ആറ് മത്സരങ്ങളാണ് പാകിസ്ഥാനൊപ്പം നിന്നത്. ഒരു മത്സരത്തിന് ഫലമുണ്ടായിരുന്നില്ല. 16-ല്‍ 13 മത്സരങ്ങളും ഏകദിന ഫോർമാറ്റിൽ നടന്നപ്പോൾ, മൂന്നെണ്ണം ടി20 ഫോര്‍മാറ്റിലായിരുന്നു അരങ്ങേറിയത്. ഏകദിന ഫോര്‍മാറ്റില്‍ ഒമ്പത് വിജയങ്ങളും ടി20 ഫോര്‍മാറ്റില്‍ രണ്ട് വിജയങ്ങളുമാണ് ഇന്ത്യ നേടിയത്.
പാകിസ്ഥാന്‍റെ വിജയങ്ങള്‍ യഥാക്രമം അഞ്ച്, ഒന്ന് എന്നിങ്ങനെയാണ്. ഏഷ്യ കപ്പ് ആരംഭിച്ച 1984 മുതല്‍ കഴിഞ്ഞ പതിപ്പ് വരെയുള്ള ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങളുടെ ജയപരാജയങ്ങള്‍ പരിശോധിക്കാം (IND vs PAK Asia Cup Head To Head Stats).
1984 ഏപ്രിൽ 3, ഷാർജ :ഇന്ത്യ പാകിസ്ഥാനെ 54 റൺസിന് തോല്‍പ്പിച്ചു.
1988 ഒക്‌ടോബർ 31, ധാക്ക:ഇന്ത്യ പാകിസ്ഥാനെ 4 വിക്കറ്റിന് തോല്‍പ്പിച്ചു.
1995 ഏപ്രിൽ 7, ഷാര്‍ജ:പാകിസ്ഥാൻ ഇന്ത്യയെ 97 റൺസിന് തോല്‍പ്പിച്ചു.
1997 ജൂലൈ 20, കൊളംബോ:മത്സരത്തിന് ഫലമുണ്ടായിരുന്നില്ല.
2000 ജൂൺ 3, ധാക്ക:പാകിസ്ഥാൻ ഇന്ത്യയെ 44 റൺസിന് തോല്‍പ്പിച്ചു.