കേരളം

kerala

ETV Bharat / sports

IND vs NZ: കോലിയെ പിന്നിട്ടു; ഈ റെക്കോഡില്‍ ഗില്‍ ഇനി ബാബറിനൊപ്പം

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ നിന്നും 360 റണ്‍സ് അടിച്ച് കൂട്ടി പാക് നായകന്‍ ബാബര്‍ അസമിന്‍റെ ലോകറെക്കോഡിനൊപ്പം പിടിച്ച് ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍.

Shubman Gill Equals Babar Azam s World Record  Shubman Gill  Shubman Gill odi record  Babar Azam  IND vs NZ  india vs new zealand  IND vs NZ 3rd odi  ശുഭ്‌മാന്‍ ഗില്‍  ശുഭ്‌മാന്‍ ഗില്‍ ഏകദിന റെക്കോഡ്  ബാബര്‍ അസം  വിരാട് കോലി
IND vs NZ: കോലിയെ പിന്നിട്ടു; ഈ റെക്കോഡില്‍ ഗില്‍ ഇനി ബാബറിനൊപ്പം

By

Published : Jan 24, 2023, 4:48 PM IST

ഇന്‍ഡോര്‍: ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിലും തന്‍റെ മിന്നും ഫോം തുടര്‍ന്ന ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ വെടിക്കെട്ട് സെഞ്ചുറിയുമായാണ് കളം വിട്ടത്. ഇന്‍ഡോറില്‍ 78 പന്തില്‍ 13 ഫോറുകളും അഞ്ച് സിക്‌സും സഹിതം 112 റണ്‍സെടുത്താണ് 23കാരനായ ഗില്‍ അടിച്ചെടുത്തത്. ഗില്ലിന്‍റെ കരിയറിലെ നാലാം ഏകദിന സെഞ്ചുറിയാണിത്.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ 208 റണ്‍സെടുത്ത ഗില്‍ രണ്ടാം ഏകദിനത്തില്‍ 40 റണ്‍സുമായി പുറത്താവാതെ നിന്നിരുന്നു. കിവീസിനെതിരായ പരമ്പരയിലാകെ 360 റണ്‍സാണ് ഗില്‍ അടിച്ച് കൂട്ടിയത്. ഇതോടെ മൂന്ന് മത്സര ഏകദിന പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്ററെന്ന പാക് നായകന്‍ ബാബര്‍ അസമിന്‍റെ റെക്കോഡിനൊപ്പമെത്താനും ഗില്ലിന് കഴിഞ്ഞു.

ഒരു റണ്‍സ് കൂടെ നേടാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഈ റെക്കോഡ് ഒറ്റയ്‌ക്ക് സ്വന്തമാക്കാന്‍ ഗില്ലിന് കഴിയുമായിരുന്നു. മൂന്ന് മത്സര ഏകദിന പരമ്പരയില്‍ 350 റണ്‍സ് പിന്നിടുന്ന രണ്ടാമത്തെ മാത്രം ബാറ്ററാണ് ഗില്‍. ബംഗ്ലാദേശിന്‍റെ ഇമ്രുൾ കെയ്‌സ് (349), ദക്ഷിണാഫ്രിക്കയുടെ ക്വിന്‍റൺ ഡി കോക്ക് (342), ന്യൂസിലൻഡിന്‍റെ മാർട്ടിൻ ഗപ്റ്റിൽ (330) എന്നിവരാണ് പട്ടികയിൽ ഗില്ലിനു പിന്നിൽ.

അതേസയമം ഇതിന് മുന്നെ വിരാട് കോലിയായിരുന്നു ഇന്ത്യന്‍ താരങ്ങളില്‍ മൂന്ന് മത്സര പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം. ശ്രീലങ്കയ്‌ക്കെതിരെ അടുത്തിടെ അവസാനിച്ച പരമ്പരയില്‍ 283 റണ്‍സടിച്ചായിരുന്നു 34കാരനായ കോലി റെക്കോഡിട്ടത്.

ALSO READ:IND vs NZ : മൂന്ന് വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു ; വീണ്ടും മൂന്നക്കം കടന്ന് ഹിറ്റ്‌മാന്‍

ABOUT THE AUTHOR

...view details