മുംബൈ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനവും വിജയിച്ച് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. റായ്‌പൂരില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഇന്ത്യ എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ വിജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ കിവീസിനെ ബോളര്‍മാര്‍ 108 റണ്‍സില്‍ എറിഞ്ഞിട്ടിരുന്നു. മറുപടിക്കിറങ്ങിയ ആതിഥേയരെ അര്‍ധ സെഞ്ചുറിയുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് മുന്നില്‍ നിന്നും നയിച്ചത്.
50 പന്തില്‍ 51 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. ഈ പ്രകടനത്തിന് രോഹിത്തിനെ അഭിനന്ദിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. രോഹിത്തിന്‍റേത് മികച്ച ഇന്നിങ്‌സായിരുന്നുവെന്ന് ഇര്‍ഫാന്‍ പറഞ്ഞു. മത്സരത്തില്‍ 35കാരന് പറ്റിയ ഏക പിഴവും മുന്‍ താരം ചൂണ്ടിക്കാട്ടി.
"തന്‍റെ പാഡില്‍ പന്തടിച്ചപ്പോള്‍ ഒരു പിഴവ് മാത്രമാണ് രോഹിത് വരുത്തിയത്. അദ്ദേഹത്തിനെതിരെ എല്‍ബിഡബ്ലിയു അപ്പീലുണ്ടായിരുന്നു. അയാൾ ഡിആര്‍എസ് എടുക്കാൻ ആഗ്രഹിച്ചു, പക്ഷേ അതു ചെയ്‌തില്ല.
അതിനു പുറമെ മറ്റെല്ലാകാര്യങ്ങളും അവന്‍റെ പൂര്‍ണ നിയന്ത്രണത്തിലായിരുന്നു. ഓഫ് സൈഡിലും ലെഗ് സൈഡിലും നിരവധിയായ അതിശയിപ്പിക്കുന്ന ഷോട്ടുകൾ നമ്മള്‍ കണ്ടു" ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.
ഫോമില്‍ ആശങ്ക വേണ്ട: 2021 സെപ്‌റ്റംബറിന് ശേഷം മൂന്നക്കം തൊടാന്‍ രോഹിത്തിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ താരത്തിന്‍റെ ഫോമില്‍ ആശങ്കവേണ്ടെന്നും ഇര്‍ഫാന്‍ പറഞ്ഞു. "രോഹിത് ശർമ്മയുടെ ഫോമിനെക്കുറിച്ച് നിങ്ങൾ അധികം ആശങ്കപ്പെടേണ്ടതില്ലെന്ന് ഞാൻ ആവർത്തിച്ച് പറയുന്നു.
ന്യൂസിലൻഡിനെതിരെ ചേസിങ്ങിനിടെ അദ്ദേഹത്തിന്‍റെ ആദ്യ അർധ സെഞ്ചുറിയാണിത്. ശരിയായ സമയത്ത് തന്നെയാണ് അതുവന്നത്. ബോളര്‍മാര്‍ക്ക് പന്ത് ചലിപ്പിക്കാനാവുന്ന ഇത്തരം സാഹചര്യങ്ങളിൽ ബാറ്റ് ചെയ്യുന്നത് എളുപ്പമാവില്ല.