റായ്‌പൂര്‍ :ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ന്യൂസിലന്‍ഡ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. ആദ്യ ഏകദിനത്തിലെ പ്ലേയിങ് ഇലവനില്‍ മാറ്റമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങുന്നത്.
ഹൈദരാബാദില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ 12 റണ്‍സിന്‍റെ വിജയം നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. ഈ മത്സരവും വിജയിക്കാന്‍ കഴിഞ്ഞാല്‍ ഒരു കളി ശേഷിക്കെ തന്നെ മൂന്ന് മത്സര പരമ്പര ഇന്ത്യയ്‌ക്ക് സ്വന്തമാക്കാം. ഷഹീദ് വീർ നാരായൺ സിങ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന ആദ്യ അന്താരാഷ്‌ട്ര മത്സരമാണിത്.
ഇന്ത്യയിലെ ഏറ്റവും സന്തുലിതമായ പിച്ചുകളിലൊന്നായാണ് റായ്‌പൂര്‍ വിലയിരുത്തപ്പെടുന്നത്. ആദ്യം തങ്ങള്‍ക്ക് ബോള്‍ ചെയ്യണമായിരുന്നുവെന്നാണ് ടോസിന് ശേഷം കിവീസ് ക്യാപ്റ്റന്‍ ടോം ലാഥം പ്രതികരിച്ചത്.