മുംബൈ: ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കായുള്ള സൂര്യകുമാര്‍ യാദവിന്‍റെ പ്രകടനം ഏറെ വാഴ്‌ത്തപ്പെട്ടിരുന്നു. ആറ് മത്സരങ്ങളിൽ നിന്നും 189.68 സ്‌ട്രൈക്ക് റേറ്റിൽ 239 റൺസാണ് വലംകൈയ്യൻ ബാറ്റർ അടിച്ചുകൂട്ടിയത്. സെമി ഫൈനലിൽ ഇംഗ്ലണ്ടിനോട് തോല്‍വി വഴങ്ങിയ ഇന്ത്യ പുറത്തായെങ്കിലും ആരാധകര്‍ക്ക് ഏറെ ഓര്‍ത്തുവയ്‌ക്കാന്‍ കഴിയുന്ന ഒന്നാകും സൂര്യയുടെ ഇന്നിങ്‌സ്.
ഇനി ന്യൂസിലന്‍ഡിനെതിരായ വൈറ്റ്-ബോള്‍ പരമ്പരയാണ് ടീം ഇന്ത്യയെ കാത്തിരിക്കുന്നത്. പരമ്പരയുടെ ആവേശം പ്രകടമാക്കി സൂര്യകുമാര്‍ നടത്തിയ ട്വീറ്റും അതിന് ഓസീസ് വനിത താരം അമാൻഡ വെല്ലിങ്‌ടൺ നല്‍കിയ അപ്രതീക്ഷിത മറുപടിയും ട്വിറ്ററില്‍ ഏറെ ചിരി പടര്‍ത്തുകയാണ്.
"ഹലോ വെല്ലിങ്‌ടൺ" എന്നായിരുന്നു സൂര്യ ട്വീറ്റ് ചെയ്‌തത്. ഇന്ത്യ-ന്യൂസിലന്‍ഡ് പരമ്പരയിലെ ആദ്യ മത്സരം വെല്ലിങ്‌ടണില്‍ നടക്കുന്നതിന്‍റെ പശ്ചാത്തലത്തിലായിരുന്നുവിത്. എന്നാല്‍ ഈ ട്വീറ്റിന് മറുപടിയായി "ഹലോ യാദവ്" എന്നാണ് ഓസ്‌ട്രേലിയൻ സ്‌പിന്നർ അമാൻഡ വെല്ലിങ്‌ടൺ മറുപടിയായി എഴുതിയത്.