സതാംപ്‌ടൺ: ടി20 ക്യാപ്റ്റനായുള്ള വിജയങ്ങളില്‍ രോഹിത് ശര്‍മയ്‌ക്ക് ലോക റെക്കോഡ്. തുടർച്ചയായി ഏറ്റവും കൂടുതല്‍ ടി20 മത്സരങ്ങള്‍ ജയിച്ച ക്യാപ്റ്റനെന്ന റെക്കോഡാണ് രോഹിത് നേടിയത്. സതാംപ്ടണില്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയിച്ചാണ് രോഹിത്തിന്‍റെ റെക്കോഡ് നേട്ടം.
അന്താരാഷ്ട്ര ടി20യില്‍ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്‍റെ തുടര്‍ച്ചയായ 13ാം വിജയമാണിത്. ഇതോടെ ബംഗ്ലാദേശ് താരം അഷ്‌ഗര്‍ അഫ്‌ഗാന്‍ (2018 മുതല്‍ 2020), റൊമാനിയയുടെ രമേഷ് സതീശൻ (2020 മുതൽ 2021) എന്നിവരുടെ റെക്കോഡാണ് പഴങ്കഥയായത്. ടി20യില്‍ തുടര്‍ച്ചയായ 12 അന്താരാഷ്‌ട്ര വിജയങ്ങളാണ് ഇരുവര്‍ക്കുമുള്ളത്.
കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിന് പിന്നാലെയാണ് രോഹിത് ഇന്ത്യയുടെ മുഴുവന്‍ സമയ ക്യാപ്റ്റനാവുന്നത്. ഇതിന് പിന്നാലെ ന്യൂസിലൻഡ്, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക ടീമുകൾക്കെതിരെ നാട്ടിൽ നടന്ന മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരകൾ ഇന്ത്യ തൂത്തുവാരി.
2019 മുതല്‍ കോലിയുടെ അഭാവത്തില്‍ രോഹിത്ത് ഇന്ത്യയെ നയിച്ചിട്ടുണ്ട്. 2019 നവംബറില്‍ ബംഗ്ലാദേശിനെതിരെ നാട്ടില്‍ നടന്ന രണ്ട് മത്സര പരമ്പരയിലാണ് ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്‍റെ വിജയകുതിപ്പ് ആരംഭിച്ചത്. തുടര്‍ന്ന് ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ ഒരു മത്സരത്തിലും രോഹിത് ഇന്ത്യയെ നയിച്ചിരുന്നു. ഈ പരമ്പര ഇന്ത്യ 5-0ത്തിന് തൂത്തുവാരി.
also read:ഹാര്‍ദിക് തിളങ്ങി; ഇംഗ്ലണ്ടിനെതിരെ കരുത്ത് കാട്ടി ഇന്ത്യ, ഒന്നാം ടി20യില്‍ 50 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം