എഡ്‌ജ്‌ബാസ്റ്റണ്‍: ഇന്ത്യയുടെ നായക സ്ഥാനം ഒഴിഞ്ഞെങ്കിലും കളിക്കളത്തില്‍ സഹതാരങ്ങള്‍ നിര്‍ദേശം നല്‍കിയും പ്രചോദിപ്പിച്ചും തന്‍റെ നേതൃപാടവം വിരാട് കോലി പ്രദര്‍ശിപ്പിക്കാറുണ്ട്. ഇംഗ്ലണ്ടിനെതിരായ എഡ്‌ജ്‌ബാസ്റ്റണ്‍ ടെസ്റ്റില്‍ ജസ്‌പ്രീത് ബുംറയാണ് ഇന്ത്യയുടെ നായകനെങ്കിലും സഹതാരങ്ങള്‍ക്ക് കൂടുതലും ഫീല്‍ഡിങ് നിര്‍ദേശങ്ങള്‍ നല്‍കിയത് കോലിയാണ്. ഇപ്പോഴിതാ ഇംഗ്ലണ്ട് ഇന്നിങ്‌സിലെ നാലാം ഓവറില്‍ നടന്ന ഒരു സംഭവമാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുന്നത്.
ഓവറിലെ ആദ്യ പന്ത് എറിയാനെത്തിയ മുഹമ്മദ് ഷമിയെ ഡെലിവറിയുടെ അവസാന നിമിഷത്തില്‍ അമ്പയര്‍ അലീം ദാര്‍ വിലക്കിയതും, ഇതിനെ വിരാട് കോലി ചോദ്യം ചെയ്‌തതുമാണ് സംഭവം. ബർമിങ്‌ഹാമിൽ ചാറ്റൽമഴ പെയ്യാൻ തുടങ്ങിയിരുന്നെങ്കിലും കളിതുടരുകയായിരുന്നു.