കേരളം

kerala

ETV Bharat / sports

ബംഗ്ലാദേശിനെതിരെ ഇന്ത്യയ്‌ക്ക് ആശങ്ക ; പരിക്കേറ്റ രോഹിത് ശര്‍മ പുറത്ത് - BCCI

ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ ഫീൽഡിങ്ങിനിടെ തള്ളവിരലിന് പരിക്കേറ്റ രോഹിത്തിനെ സ്‌കാനിങ്ങിന് വിധേയമാക്കുമെന്ന് ബിസിസിഐ

Rohit Sharma  Rohit Sharma news  Rohit Sharma Injured  ind vs ban  India vs Bangladesh  ind vs ban Second ODI  ബിസിസിഐ  BCCI  BCCI twitter
ind vs ban : ബംഗ്ലാദേശിനെതിരെ ഇന്ത്യയ്‌ക്ക് ആശങ്ക; പരിക്കേറ്റ രോഹിത് ശര്‍മ പുറത്ത്

By

Published : Dec 7, 2022, 1:29 PM IST

ധാക്ക : ബംഗ്ലാദേശിനെതിരായ നിര്‍ണായക മത്സരത്തിനിറങ്ങിയ ഇന്ത്യയ്‌ക്ക് കനത്ത തിരിച്ചടി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്ക് പരിക്കേറ്റു. ഫീൽഡിങ്ങിനിടെ തള്ളവിരലിന് പരിക്കേറ്റ രോഹിത്തിനെ സ്‌കാനിങ്ങിന് വിധേയമാക്കുമെന്ന് ബിസിസിഐ അറിയിച്ചു.

ബംഗ്ലാദേശ് ഇന്നിങ്‌സിന്‍റെ രണ്ടാം ഓവറില്‍ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യവെയാണ് രോഹിത്തിന് പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് ബിസിസിഐ മെഡിക്കല്‍ സംഘത്തിന്‍റെ പരിശോധനയ്‌ക്ക് ശേഷമാണ് താരത്തെ സ്‌കാനിങ്ങിന് വിധേയനാക്കാന്‍ തീരുമാനിച്ചത്. രജത് പടിദാറാണ് രോഹിത്തിന് പകരം കളത്തിലെത്തിയത്.

നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ ലിറ്റണ്‍ ദാസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യയ്‌ക്ക് അഭിമാനപ്പോരാട്ടമാണിത്. ഇന്ന് ജയിച്ചാല്‍ മാത്രമേ മൂന്ന് മത്സര പരമ്പരയില്‍ ബംഗ്ലാദേശിനൊപ്പമെത്താന്‍ ഇന്ത്യയ്‌ക്ക് കഴിയൂ.

Also read:പാകിസ്ഥാന്‍ തോറ്റാല്‍ രോഹിത്തും സംഘവും ചിരിക്കുന്നതെന്തിന്; അതിനൊരു കാരണമുണ്ട്

കഴിഞ്ഞ മത്സരത്തിലെ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യയിറങ്ങിയത്. ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേലും ഉമ്രാന്‍ മാലിക്കും പ്ലേയിങ്‌ ഇലവനില്‍ എത്തിയപ്പോള്‍ ഷഹ്‌ബാസ് അഹമ്മദും കുല്‍ദീപ് സെന്നും പുറത്തായി. മറുവശത്ത് ബംഗ്ലാദേശ് നിരയിലും ഒരു മാറ്റമുണ്ട്. ഹസൻ മഹമൂദിന് പകരം നസും അഹമ്മദാണ് പ്ലേയിങ്‌ ഇലവനിലെത്തിയത്.

മത്സരം കാണാനുള്ള വഴികള്‍ : ഇന്ത്യയില്‍ സോണി സ്‌പോര്‍ട്‌സിനാണ് മത്സരത്തിന്‍റെ സംപ്രേഷണാവകാശം. സോണി ലിവ് ആപ്പിലും വെബ്‌സൈറ്റിലും മത്സരം കാണാം.

ABOUT THE AUTHOR

...view details