ധാക്ക : ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ആദ്യം ഫീല്‍ഡ് ചെയ്യും. ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ ലിറ്റണ്‍ ദാസ് ബാറ്റിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യയിറങ്ങുന്നത്. ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍ തിരിച്ചെത്തിയപ്പോള്‍ ഷഹ്‌ബാസ് അഹമ്മദിന് സ്ഥാനം നഷ്‌ടമായി.
കുല്‍ദീപ് സെന്നിന് പകരം ഉമ്രാന്‍ മാലിക്കിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതായും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞു. മറുവശത്ത് ബംഗ്ലാദേശ് നിരയിലും ഒരു മാറ്റമുണ്ട്. ഹസൻ മഹമൂദിന് പകരം നസും അഹമ്മദാണ് പ്ലേയിങ് ഇലവനിലെത്തിയത്.
ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യയ്‌ക്ക് അഭിമാനപ്പോരാട്ടമാണിത്. ഇന്ന് ജയിച്ചാല്‍ മാത്രമേ മൂന്ന് മത്സര പരമ്പരയില്‍ ബംഗ്ലാദേശിനൊപ്പമെത്താന്‍ ഇന്ത്യയ്‌ക്ക് കഴിയൂ.