കേരളം

kerala

ETV Bharat / sports

Watch: അടി... അടിയോടടി..; പരിശീലനത്തിനിറങ്ങി പന്ത് പറപറത്തി സഞ്‌ജു സാംസണ്‍ - ഇന്ത്യ vs ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയയ്‌ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ മലയാളി താരം സഞ്‌ജു സാംസണ് അവസരം നല്‍കണമെന്ന് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വസീം ജാഫര്‍.

IND vs AUS  Wasim Jaffer on Sanju Samson  Wasim Jaffer  Sanju Samson  Suryakumar Yadav  Sanju Samson injury updates  sanju samson practice video  സഞ്‌ജു സാംസണ്‍  സഞ്‌ജു സാംസണ്‍ പരിശീലന വീഡിയോ  വസീം ജാഫര്‍  സൂര്യകുമാര്‍ യാദവ്  ഇന്ത്യ vs ഓസ്‌ട്രേലിയ  വസീം ജാഫര്‍
പരിശീലനത്തിനിറങ്ങി പന്ത് പറപറത്തി സഞ്‌ജു സാംസണ്‍

By

Published : Mar 20, 2023, 5:12 PM IST

ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ക്രിക്കറ്റ് കളിക്കാരിലൊരാളാണ് മലയാളി താരം സഞ്‌ജു സംസാണ്‍. തന്‍റെ അന്താരാഷ്‌ട്ര കരിയർ ഇതുവരെ അതിന്‍റെ പൂർണ ശേഷിയിൽ എത്തിക്കാനുള്ള അവസരങ്ങള്‍ ലഭിക്കാത്ത സഞ്‌ജുവിനുള്ള ആരാധക പിന്തുണ വളരെ വലുതാണ്. ഇന്ത്യന്‍ ടീമില്‍ താരത്തിന് അവസരം ലഭിക്കാത്തപ്പോഴൊക്കെയും ഉയരുന്ന കടുത്ത വിമര്‍ശനങ്ങളത്രയും ഇതിന്‍റെ തെളിവാണ്.

ഈ വർഷം ജനുവരിയിൽ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലാണ് സഞ്ജു അവസാനമായി ഇന്ത്യക്കായി കളിച്ചത്. ആദ്യ മത്സരത്തിനിടെ ഇടത് കാല്‍മുട്ടിന് പരിക്കേറ്റതോടെ പരമ്പരയില്‍ നിന്നും പുറത്തായ താരത്തിന് പിന്നീട് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞിട്ടില്ല. ഫിറ്റ്‌നസ് പൂര്‍ണമായും വീണ്ടെടുക്കുന്നതിനായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് താരം നിലവിലുള്ളത്.

സഞ്‌ജു സാംസണ്‍

ഫിറ്റ്‌നസുമായി ബന്ധപ്പെട്ടാണ് ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഏകദിന പരമ്പരയില്‍ സഞ്‌ജുവിനെ ഉള്‍പ്പെടുത്താതെ ഇരുന്നതെന്ന് നേരത്തെ ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു സ്‌പോര്‍ട്‌സ് മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. പൂര്‍ണമായി ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ താരത്തെ ഉള്‍പ്പെടുത്തണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സെലക്‌ടര്‍മാരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴിതാ പുറത്ത് വന്ന ഒരു വീഡിയോ സഞ്‌ജു ഫിറ്റ്‌നസ് പൂര്‍ണമായും വീണ്ടെടുത്തുവെന്ന സൂചന നല്‍കുന്നതാണ്.

ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങിയ 28കാരന്‍ ബോളര്‍മാരെ തലങ്ങും വിലങ്ങും അടിച്ച് പറത്തുന്നതാണ് വീഡിയോയിലുള്ളത്. ഇതോടെ ഓസീസിനെതിരായ പരമ്പരയിലെ ബാക്കിയുള്ള ഒരു മത്സരത്തിലേക്ക് സെലക്‌ടര്‍മാര്‍ സഞ്‌ജുവിനെ പരിഗണക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

സഞ്‌ജു വേണമെന്ന് വസീം ജാഫര്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കിലും ബുധനാഴ്ച ചെപ്പോക്കിൽ നടക്കുന്ന മൂന്നാം ഏകദിത്തില്‍ സഞ്‌ജുവിന് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണർ വസീം ജാഫർ. കളിച്ച രണ്ട് കളികളിലും പരാജയപ്പെട്ട സൂര്യകുമാര്‍ യാദവിന് പകരം നാലാം നമ്പറില്‍ സഞ്‌ജുവിന് അവസരം നല്‍കണമെന്നാണ് ജാഫര്‍ പറഞ്ഞിരിക്കുന്നത്.

വസീം ജാഫര്‍

ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോട് സംസാരിക്കവെയാണ് ഇന്ത്യന്‍ ടീമില്‍ സഞ്‌ജു സാംസണ്‍ ഒരു സ്ഥാനം അര്‍ഹിക്കുന്നുവെന്ന വസീം ജാഫറിന്‍റെ വാക്കുകള്‍. "ഓസ്‌ട്രേലിയയ്‌ക്ക് എതിരായ മൂന്നാം ഏകദിനത്തിലും സൂര്യകുമാർ യാദവിനെ മാനേജ്‌മെന്‍റ് പിന്തുണയ്‌ക്കുമോയെന്ന് നമുക്ക് നോക്കാം. അല്ലെങ്കിൽ, സഞ്ജു സാംസണിന് അവസരം നൽകുന്നത് മോശമായ ഓപ്ഷനല്ല. കാരണം അവസരം ലഭിക്കുമ്പോഴൊക്കെയും നന്നായി കളിക്കാന്‍ സഞ്‌ജുവിന് കഴിഞ്ഞിട്ടുണ്ട്. അവൻ മികച്ച താരമാണ്" ജാഫർ പറഞ്ഞു.

ലഭിച്ച പരിമിതമായ അവസരത്തിൽ മികച്ച പ്രകടനം നടത്താന്‍ സഞ്ജു സാംസണിന് കഴിഞ്ഞിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 11 ഏകദിന മത്സരങ്ങളിൽ നിന്ന് 66.00 ശരാശരിയിൽ 330 റൺസാണ് വലങ്കയ്യന്‍ ബാറ്റര്‍ നേടിയിട്ടുള്ളത്. എന്നാല്‍ സൂര്യയുടെ ഏകദിന ഫോം അൽപ്പം ആശങ്കപ്പെടുത്തുന്നതാണ്.

സൂര്യകുമാര്‍ യാദവ്

തന്‍റെ ആദ്യ ആറ് ഏകദിനങ്ങളിൽ, രണ്ട് അര്‍ധ സെഞ്ചുറി ഉള്‍പ്പെടെ നേടിയ സൂര്യകുമാര്‍ മികച്ച പ്രകടനമാണ് കാഴ്‌ച വച്ചത്. എന്നാല്‍ പിന്നീട് തന്‍റെ മികവിനൊത്ത പ്രകടനം നടത്താന്‍ 32കാരനായ താരത്തിന് കഴിഞ്ഞിട്ടില്ല. കളിച്ച 20 ഏകദിന ഇന്നിങ്‌സുകളില്‍ 25.47 ശരാശരിയിൽ 433 റൺസാണ് സൂര്യ നേടിയത്. അവസാന 10 ഇന്നിങ്‌സുകളിലാവട്ടെ ഒരിക്കല്‍ മാത്രമാണ് മുംബൈ ബാറ്റര്‍ക്ക് രണ്ടക്കം തൊടാന്‍ കഴിഞ്ഞത്.

ALSO READ:'അയാളെ നേരിടുന്ന താരങ്ങളുടെ ഗതി ചിലപ്പോള്‍ ഇതു തന്നെ'; സൂര്യയെ പിന്തുണച്ച് ദിനേശ് കാര്‍ത്തിക്

ABOUT THE AUTHOR

...view details