കേരളം

kerala

ETV Bharat / sports

IND vs AUS| ഇങ്ങനെ ഫീല്‍ഡ് ചെയ്‌താല്‍ തോല്‍വി തന്നെ ഫലം; തുറന്നടിച്ച് ശാസ്‌ത്രി

ഫീല്‍ഡിങ്ങിന്‍റെ കാര്യത്തില്‍ കഴിഞ്ഞ അഞ്ച്-ആറ് വർഷത്തെ ഇന്ത്യന്‍ ടീമുകളുമായി നിലവിലെ സംഘത്തിന് യാതൊരു സാമ്യവുമില്ല. വലിയ ടൂര്‍ണമെന്‍റുകളില്‍ ഇത് വലിയ തിരിച്ചടിയാവുമെന്നുറപ്പ്". രവി ശാസ്‌ത്രി പറഞ്ഞു.

IND vs AUS  Ravi Shastri criticize India s fielding  Ravi Shastri  India vs Australia T20  രവി ശാസ്‌ത്രി  ഇന്ത്യ vs ഓസ്‌ട്രേലിയ  ഇന്ത്യയുടെ ഫീല്‍ഡിങ് മോശമെന്ന് രവി ശാസ്‌ത്രി
IND vs AUS| ലോകത്തിലെ മറ്റൊരു മുൻനിര ടീമുമായും ഇന്ത്യയ്‌ക്ക് സാമ്യമില്ല; തുറന്നടിച്ച് ശാസ്‌ത്രി

By

Published : Sep 21, 2022, 1:15 PM IST

മൊഹാലി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടി20യിലെ മോശം ഫീൽഡിങ്ങിന് ഇന്ത്യൻ ടീമിനെ രൂക്ഷമായി വിമർശിച്ച് മുന്‍ കോച്ച് രവി ശാസ്‌ത്രി. ഫീല്‍ഡിങ്ങിന്‍റെ കാര്യത്തില്‍ കഴിഞ്ഞ വർഷങ്ങളിലെ ഇന്ത്യന്‍ ടീമുകളുമായി നിലവിലെ സംഘത്തിന് യാതൊരു സാമ്യവുമില്ല. വലിയ ടൂര്‍ണമെന്‍റുകളില്‍ ഇത് തിരിച്ചടിയാവുമെന്നും ശാസ്‌ത്രി പറഞ്ഞു.

"വർഷങ്ങളായുള്ള ഇന്ത്യന്‍ ടീമുകളെ നോക്കുകയാണെങ്കിൽ, യുവത്വവും അനുഭവസമ്പത്തും കൂടിച്ചേര്‍ന്നതായിരുന്നു. ഓസീസിനെതിരായ മത്സരത്തില്‍ ആ യുവത്വം കാണാനുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ ഫീല്‍ഡിങ്ങും വളരെ മോശമായിരുന്നു.

ഫീല്‍ഡിങ്ങിന്‍റെ കാര്യത്തില്‍ കഴിഞ്ഞ അഞ്ച്-ആറ് വർഷത്തെ ഇന്ത്യന്‍ ടീമുകളുമായി നിലവിലെ സംഘത്തിന് യാതൊരു സാമ്യവുമില്ല. വലിയ ടൂര്‍ണമെന്‍റുകളില്‍ ഇത് വലിയ തിരിച്ചടിയാവുമെന്നുറപ്പ്". രവി ശാസ്‌ത്രി പറഞ്ഞു.

ഫീൽഡിങ്ങ് യൂണിറ്റിലെ പോരായ്മ നികത്താൻ ബാറ്റര്‍മാര്‍ക്ക് അധിക റൺസ് നേടേണ്ടിവരുന്നു. രവീന്ദ്ര ജഡേഡജയുടെ അഭാവം നിഴലിക്കുന്നു. വലിയ ടീമുകളെ തോൽപ്പിക്കണമെങ്കില്‍ ഫീൽഡിങ്ങിന്‍റെ കാര്യത്തിൽ ഇന്ത്യയ്‌ക്ക് ഒരു വലിയ മുന്നേറ്റം ആവശ്യമാണെന്ന് കരുതുന്നതായും രവി ശാസ്‌ത്രി കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് 209 റണ്‍സിന്‍റെ കൂറ്റന്‍ ലക്ഷ്യമുയര്‍ത്തിയിട്ടും സുവര്‍ണാവരങ്ങള്‍ നഷ്‌ടപ്പെടുത്തിയാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. മത്സരത്തില്‍ മൂന്ന് ക്യാച്ചുകളാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ കൈവിട്ടത്. ഓസീസിന്‍റെ വിജയത്തില്‍ നിര്‍ണായകമായ കാമറൂൺ ഗ്രീനിന്‍റെയും മാത്യു വെയ്‌ഡിന്‍റെയും ഉള്‍പ്പെടെയാണിത്.

42 റണ്‍സെടുത്ത് നില്‍ക്കെയായിരുന്നു ഗ്രീനിനെ ഇന്ത്യ കൈവിട്ടത്. തുടര്‍ന്ന് 30 പന്തില്‍ 61 റണ്‍സ് അടിച്ച് കൂട്ടിയാണ് താരം തിരിച്ച് കയറിയത്. 21 പന്തിൽ 45 റൺസ് നേടിയ വെയ്ഡ് പുറത്താവാതെ നിന്ന് ഓസീസ് വിജയം ഉറപ്പിക്കുകയും ചെയ്‌തു.

also read: ബോളര്‍മാര്‍ ഗ്രൗണ്ടിലുണ്ടായിരുന്നില്ല; ഓസീസിനെതിരായ തോല്‍വി വിശദീകരിച്ച് രോഹിത് ശര്‍മ

ABOUT THE AUTHOR

...view details