കേരളം

kerala

ETV Bharat / sports

ഇന്ത്യ- ഓസ്ട്രേലിയ പിങ്ക് ബോൾ ടെസ്റ്റ് സമനിലയിൽ

ഇന്ത്യയുടെ 272 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസീസ് രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 36 റണ്‍സെടുത്ത് നിൽക്കെ ഇരു ക്യാപ്‌റ്റൻമാരും സമനിലയ്‌ക്ക് സമ്മതിക്കുകയായിരുന്നു

സ്മൃതി മന്ദാന  ഇന്ത്യ- ഓസ്ട്രേലിയ പിങ്ക് ബോൾ ടെസ്റ്റ് സമനിലയിൽ  പിങ്ക് ബോൾ ടെസ്റ്റ്  പിങ്ക് ബോൾ ടെസ്റ്റ് സമനിലയിൽ  IND VS AUS Pink ball test  IND VS AUS Pink ball test ends in a draw
ഇന്ത്യ- ഓസ്ട്രേലിയ പിങ്ക് ബോൾ ടെസ്റ്റ് സമനിലയിൽ

By

Published : Oct 3, 2021, 8:30 PM IST

സിഡ്‌നി : ഇന്ത്യ ഓസ്ട്രേലിയ പിങ്ക് ബോൾ ടെസ്റ്റ് സമനിലയിൽ. അവസാന ദിനമായ ഞായറാഴ്‌ച ഇന്ത്യയുടെ 272 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസീസ് രണ്ട് രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 36 റണ്‍സെടുത്ത് നിൽക്കെ ഇരു ക്യാപ്‌റ്റൻമാരും സമനിലക്ക് സമ്മതിക്കുകയായിരുന്നു.

ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയ സ്മൃതി മന്ദാനയാണ് മാൻ ഓഫ് ദി മാച്ച്. സ്‌കോര്‍: ഇന്ത്യ- 377/8 ഡി & 135/3 ഡി, ഓസീസ്- 241/9 ഡി & 36/2.

പിങ്ക് ബോൾ ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരം, ഓസ്ട്രേലിയയിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരം എന്നീ റെക്കോഡുകളും സ്‌മൃതി സ്വന്തമാക്കി. 15 വർഷത്തിന് ശേഷമാണ് ഓസ്ട്രേലിയക്കെതിരെ ഇന്ത്യൻ വനിതകൾ ടെസ്റ്റ് കളിക്കുന്നത്.

ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 136 റൺസ് ലീഡ് നേടിയിരുന്നു. ഇന്ത്യയുടെ 377 റൺസ് പിന്തുടർ‍ന്ന ഓസീസ് ഒൻപത് വിക്കറ്റിന് 241 റൺസെടുത്ത് ആദ്യ ഇന്നിങ്സ് ഡിക്ലയർ‍ ചെയ്തു. രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റിന് 153 റൺസെടുത്ത് ഇന്ത്യയും ഡിക്ലയർ ചെയ്തു. ഇതോടെ 32 ഓവറിൽ 272 റണ്‍സ് എന്ന ലക്ഷ്യവുമായാണ് ഓസീസ് ഇറങ്ങിയത്.

ALSO READ :ലാ ലിഗ : ഇത് സുവാരസിന്‍റെ മധുര പ്രതികാരം, ബാഴ്‌സലോണയെ തകർത്ത് അത്‌ലറ്റിക്കോ മാഡ്രിഡ്

രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്കായി ഷെഫാലി വർമ അർധസെഞ്ച്വറി നേടിയിരുന്നു. സ്മൃതി മന്ദാന 31 റണ്‍സിന് പുറത്തായി. തുടർന്ന് അവസാന ദിനം ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ഓപ്പണർമാരായ അലീസ ഹീലിയെയും (6 റണ്‍സ്), ബേഥ് മൂണിയെയും(11 റണ്‍സ്) നഷ്ടമായി. മെഗ് ലാന്നിങ് 17 റണ്‍സോടെയും എല്ലിസ് പെറി ഒരു റണ്‍സോടെയും പുറത്താകാതെ നിന്നു.

ABOUT THE AUTHOR

...view details