കേരളം

kerala

ETV Bharat / sports

'അടുത്ത തലമുറയ്ക്ക് എന്‍റെ കരിയർ മാതൃകയാക്കാം': കോലി - bcci

മൂന്ന് ഫോർമാറ്റുകളിലും ഒരേ സമയം കളിച്ചിട്ടും തനിക്ക് ഈ നേട്ടം പിന്നിടാനായതിൽ അടുത്ത തലമുറ” പ്രചോദനം ഉൾക്കൊള്ളണമെന്ന് വിരാട് കോലി പറഞ്ഞു.

ഞാൻ 100 ടെസ്റ്റുകൾ കളിച്ചു; അടുത്ത തലമുറയ്ക്ക് അത് എന്‍റെ കരിയർ മാതൃകയാക്കാം: കോലി
ഞാൻ 100 ടെസ്റ്റുകൾ കളിച്ചു; അടുത്ത തലമുറയ്ക്ക് അത് എന്‍റെ കരിയർ മാതൃകയാക്കാം: കോലി

By

Published : Mar 4, 2022, 11:43 AM IST

Updated : Mar 4, 2022, 11:50 AM IST

മൊഹാലി:100 ടെസ്റ്റുകൾ കളിക്കുന്ന 12-ാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരമെന്ന നേട്ടം കൈവരിച്ചു മുൻ ഇന്ത്യൻ നായകൻ കോലി. മൂന്ന് ഫോർമാറ്റുകളിലും ഒരേ സമയം കളിച്ചിട്ടും തനിക്ക് ഈ നേട്ടം പിന്നിടാനായതിൽ അടുത്ത തലമുറ” പ്രചോദനം ഉൾക്കൊള്ളണമെന്ന് വിരാട് കോലി പറഞ്ഞു. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് മുൻപായി ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരമായ കോലിയെ ബിസിസിഐ ആദരിച്ചു.

പരിശീലകൻ ദ്രാവിഡാണ് കോലിക്ക് 100 ടെസ്റ്റ് മത്സരങ്ങളുടെ ഓർമയ്‌ക്കായി തൊപ്പിയും മെമന്‍റോയും സമ്മാനിച്ചത്. ക്രിക്കറ്റിന്‍റെ മൂന്ന് ഫോർമാറ്റുകളിലും ഐപിഎല്ലിലും ഒരേ സമയം കളിക്കുന്നു. എങ്കിലും ടെസ്റ്റ് ക്രിക്കറ്റിൽ 100 മത്സരങ്ങൾ ഞാൻ കളിച്ചു എന്നതാണ് അടുത്ത തലമുറ എന്നിൽ നിന്നും മാതൃകയാക്കേണ്ടത്. രാഹുൽ ദ്രാവിഡിന്‍റെ അഭിനന്ദനത്തിന് ശേഷം കോലി പറഞ്ഞു.

ഭാര്യ അനുഷ്‌ക ശർമ്മ ചടങ്ങില്‍ ഒപ്പമുണ്ടായിരുന്നു, സഹോദരൻ വികാസ് കോലി സ്റ്റാൻഡിൽ ഉണ്ടായിരുന്നു. ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ, ട്രഷറർ അരുൺ ധുമാൽ, വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.

ALSO READ:കോലിയുടെ ടെസ്റ്റ് കരിയര്‍ സാഹസികത നിറഞ്ഞ യാത്ര; അത് തുടരുമെന്നും രോഹിത്

"ഇത് എനിക്ക് പ്രത്യേക നിമിഷമാണ്. എന്‍റെ ഭാര്യയും സഹോദരനും ഇവിടെയുണ്ട്. എല്ലാവരും വളരെ സന്തോഷത്തിലാണ്. ഇത് തീർച്ചയായും ഒരു ടീം ഗെയിമാണ്, നിങ്ങളില്ലാതെ ഇത് സാധ്യമാകുമായിരുന്നില്ല. ബിസിസിഐയോടും നന്ദിയുണ്ടെന്നും കോലി പറഞ്ഞു.

സുനിൽ ഗവാസ്‌കർ, ദിലീപ് വെങ്‌സർക്കർ, കപിൽ ദേവ്, സച്ചിൻ ടെണ്ടുൽക്കർ, അനിൽ കുംബ്ലെ, രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്‌മൺ, വീരേന്ദർ സെവാഗ്, ഹർഭജൻ സിംഗ്, ഇഷാന്ത് ശർമ എന്നിവർക്കൊപ്പം രാജ്യത്തിനായി 100 ടെസ്റ്റ് കളിച്ചവരുടെ പട്ടികയിൽ കോലിയും ചേർന്നു.

Last Updated : Mar 4, 2022, 11:50 AM IST

ABOUT THE AUTHOR

...view details