ലണ്ടന്‍: താൻ എപ്പോഴും പരാജയപ്പെടണമെന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകൾ ഇന്ത്യയിലുണ്ടെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. യുകെയിലെ 'ദി ഗാർഡിയൻ' പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ശാസ്‌ത്രി ഇക്കാര്യം പറഞ്ഞത്. "എനിക്ക് പരിശീലക ബാഡ്ജുകൾ ഇല്ലായിരുന്നു. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത്, അസൂയയുള്ള ഒരു കൂട്ടം ആളുകള്‍ എപ്പോഴും നിങ്ങളെ പരാജയപ്പെടുത്താനുണ്ടാവും.
പരാജയപ്പെടണമെന്ന് അസൂയക്കാര്‍ ആഗ്രഹിച്ചു; അതിനാൽ ഞാന്‍ തൊലിക്കട്ടി വര്‍ധിപ്പിച്ചു: രവി ശാസ്‌ത്രി മനസ് തുറക്കുന്നു
യുകെയിലെ 'ദി ഗാർഡിയൻ' പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുൻ പരിശീലകൻ കൂടിയായ രവി ശാസ്‌ത്രി ഇക്കാര്യം പറഞ്ഞത്.
പക്ഷേ എനിക്ക് കട്ടിയുള്ള ചർമ്മമുണ്ടായിരുന്നു. നിങ്ങൾ ഉപയോഗിക്കുന്ന ഡ്യൂക്ക്‌സ് ബോളിന്‍റെ തുകലിനേക്കാൾ കട്ടിയുള്ളതാണ്. ജോലി ചെയ്യുന്നതിനനുസരിച്ച് നിങ്ങള്‍ തൊലിക്കട്ടി വര്‍ധിപ്പിച്ചുകൊണ്ടേയിരിക്കും. കാരണം എല്ലാ ദിവസവും നിങ്ങൾ വിധിക്കപ്പെട്ടുകൊണ്ടേയിരിക്കും." ശാസ്‌ത്രി പറഞ്ഞു.
മുന്‍ ഇന്ത്യൻ താരമായിരുന്ന ശാസ്ത്രി 2014 മുതൽ 2021 വരെയുള്ള കാലയളവിൽ ഇന്ത്യയുടെ മുഖ്യ പരിശീലകനായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോക കപ്പിന് പിന്നാലെയാണ് അദ്ദേഹം പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങിയത്. നിലവില്‍ കമന്‍റേററായും ക്രിക്കറ്റ് ലോകത്ത് സജീവമാണ് അദ്ദേഹം.