കേരളം

kerala

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഫൈനലിന്‍റെ വേദിയും സമയവും പ്രഖ്യാപിച്ചു

By

Published : Feb 8, 2023, 4:41 PM IST

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് രണ്ടാം പതിപ്പിന്‍റെ ഫൈനലിന് ഇംഗ്ലണ്ടിലെ ഓവല്‍ വേദിയാകുമെന്ന് ഐസിസി.

ICC World Test Championship  WTC final to be held at The Oval  Oval  ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്  ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ ഓവലില്‍  ഐസിസി  ഓവല്‍
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഫൈനലിന്‍റെ വേദിയും സമയവും പ്രഖ്യാപിച്ചു

ദുബായ്‌: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (ഡബ്ലിയുടിസി) രണ്ടാം പതിപ്പിന്‍റെ കലാശപ്പോരിന് ഇംഗ്ലണ്ടിലെ ഓവല്‍ വേദിയാകും. ഐസിസിയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ ഏഴ്‌ മുതൽ 11 വരെയാണ് മത്സരം നടക്കുക.

ജൂൺ 12 റിസർവ് ദിവസമായും പ്രഖ്യാപിച്ചിട്ടുണ്ട്. ഫൈനലിനുള്ള തിയതി ആയെങ്കിലും ആരൊക്കെയാണ് ഫൈനല്‍ കളിക്കുക എന്ന ചിത്രം ഇതേവരെ തെളിഞ്ഞിട്ടില്ല. പോയിന്‍റ് പട്ടികയില്‍ തലപ്പത്തെത്തുന്ന രണ്ട് ടീമുകളാണ് ഫൈനലിന് യോഗ്യത നേടുക. നിലവിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയ ഏറെക്കുറെ ഫൈനലുറപ്പിച്ചിട്ടുണ്ട്.

ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. ഓസീസിനെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പയുടെ ഫലം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കുന്നതിന് ഇന്ത്യയ്‌ക്ക് ഏറെ നിര്‍ണായകമാണ്. നാളെ നാഗ്‌പൂരിലാണ് ആദ്യ ടെസ്റ്റ് നടക്കുക. തുടര്‍ന്ന് ഡൽഹി (ഫെബ്രുവരി 17-21), ധർമശാല (മാര്‍ച്ച് 1-5), അഹമ്മദാബാദ് (മാര്‍ച്ച് 9-13) എന്നിവിടങ്ങളിലാണ് ശേഷിക്കുന്ന മത്സരങ്ങള്‍.

പോയിന്‍റ് ടേബിളില്‍ മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്ക, നാലാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്ക, അഞ്ചാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കും ഫൈനല്‍ കളിക്കാനാവുമെന്ന പ്രതീക്ഷയുണ്ട്. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ന്യൂസിലന്‍ഡ് നിലവിലെ പോയിന്‍റ് ടേബിളില്‍ എട്ടാം സ്ഥാനത്താണ്.

ഇതോടെ ചാമ്പ്യന്‍ഷിപ്പിന് പുതിയ അവകാശികളെത്തുമെന്നുറപ്പാണ്. 2021-ൽ സതാംപ്ടണിൽ നടന്ന ഫൈനലിൽ ഇന്ത്യയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ന്യൂസിലൻഡ് ഉദ്ഘാടന പതിപ്പില്‍ വിജയികളായത്.

ALSO READ:ഗില്ലും കുല്‍ദീപുമില്ല; സര്‍പ്രൈസായി യുവതാരം, ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍ തെരഞ്ഞെടുത്ത് ദിനേശ് കാര്‍ത്തിക്

ABOUT THE AUTHOR

...view details