കേരളം

kerala

ETV Bharat / sports

'മണ്ടത്തരം' പറഞ്ഞ് പാകിസ്ഥാനികളെ ലോകത്തിന് മുന്നില്‍ അപമാനിക്കരുത്...; ഹസന്‍ റാസയെ പൊളിച്ചടുക്കി വസീം അക്രം - വസീം അക്രം

Wasim Akram Replay To Hasan Raza: ലോകകപ്പില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് പ്രത്യേകം പന്ത് നല്‍കുന്നുവെന്ന ഹസന്‍ റാസയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് വസീം അക്രം.

Cricket World Cup 2023  Different balls To Indian Bowlers  Wasim Akram Replay To Hasan Raza  Different balls To Indian Bowlers Hasan Raza  Hasan Raza On Indian Bowlers  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ഹസന്‍ റാസ വിവാദ പരാമര്‍ശം  ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ ഹസന്‍ റാസ  വസീം അക്രം  ഹസന്‍ റാസ വസീം അക്രം
Wasim Akram Replay To Hasan Raza

By ETV Bharat Kerala Team

Published : Nov 4, 2023, 9:46 AM IST

ഇസ്ലാമാബാദ് :ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഐസിസിയും (ICC) ബിസിസിഐയും (BCCI) ചേര്‍ന്ന് പ്രത്യേക ബോളുകള്‍ നല്‍കുന്നുവെന്ന പാക് താരം ഹസന്‍ റാസയുടെ (Hasan Raza) പരാമര്‍ശത്തിന് വിമര്‍ശനവുമായി വസീം അക്രം. ലോകകപ്പിലെ ഇന്ത്യ ശ്രീലങ്ക മത്സരത്തിന് പിന്നാലെ ആയിരുന്നു ഹസന്‍ റാസയുടെ വിചിത്ര പരാമര്‍ശം വാര്‍ത്ത മാധ്യമങ്ങളില്‍ ഇടം നേടിയത്. ഒരു ടെലിവിഷന്‍ ഷോയില്‍ പങ്കെടുക്കുന്നതിനിടെ ലോകകപ്പിലെ മത്സര ഫലങ്ങള്‍ ഇന്ത്യക്ക് അനുകൂലമാക്കാന്‍ എന്തെങ്കിലും കള്ളക്കളി നടക്കുന്നുണ്ടോ എന്ന അവതാരകന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഹസന്‍ റാസ.

'ഇന്ത്യയുടെ പേസര്‍മാര്‍ക്ക് മാത്രമാണ് ഏറെ സീമും സ്വിങ്ങും ലഭിക്കുന്നത്. അവര്‍ക്ക് പന്തെറിയാന്‍ പ്രത്യേക പന്താണ് നല്‍കുന്നതെന്ന് തോന്നുന്നു. ഐസിസിയാണോ ബിസിസിഐയാണോ അതോ തേര്‍ഡ് അംപയറാണോ ഇന്ത്യയെ ഇങ്ങനെ സഹായിക്കുന്നത്. എന്തായാലും ഇന്ത്യന്‍ ടീം ഉപയോഗിക്കുന്ന പന്തുകള്‍ പരിശോധിക്കണം' എന്നായിരുന്നു ഹസന്‍ റാസയുടെ ആരോപണം. ഹസന്‍ റാസയുടെ ആരോപണത്തില്‍ പ്രതികരണം നടത്തിയ വസീം അക്രം ഇത്തരം പരാമര്‍ശങ്ങള്‍ തങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അഭിപ്രായപ്പെട്ടു.

'ഈ വിഷയം എന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ട് കുറച്ചായി. വളരെ തമാശയായിട്ടുണ്ട് എന്തായാലും ആ പരാമര്‍ശം. ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് ലോകത്തിന് മുന്നില്‍ പാകിസ്ഥാനെ ഒരിക്കലും അപമാനിക്കരുത്.

വളരെ ലളിതമായൊരു കാര്യമാണിത്. ഒരു മത്സരത്തില്‍ രണ്ട് ടീമുകളും രണ്ട് ഓപ്‌ഷനുകളായി രണ്ട് പന്താണ് തെരഞ്ഞെടുക്കുന്നത്. അമ്പയര്‍മാരുടെയും മാച്ച് റഫറിയുടെയും മുന്നില്‍ വച്ചാണ് ടീം ക്യാപ്‌റ്റന്മാര്‍ ബോക്‌സില്‍ നിന്നും ബോളുകള്‍ തെരഞ്ഞെടുക്കുന്നത്.

ഓണ്‍ഫീല്‍ഡ് അമ്പയറാണ് ഈ പന്തുകള്‍ സൂക്ഷിക്കുന്നത്. തുടര്‍ന്ന്, ബാക്കിയുള്ള ബോളുകള്‍ ഡ്രസിങ് റൂമിലേക്ക് തിരികെ കൊണ്ട് പോകും. ഇത്രമാത്രമാണ് ഗ്രൗണ്ടില്‍ നടക്കുന്നത്. മികച്ച രീതിയില്‍ പന്തെറിയാന്‍ സാധിക്കുന്നത് കൊണ്ട് തന്നെയാണ് ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് ഓരോ മത്സരത്തിലും നല്ലപോലെ സ്വിങ് ലഭിക്കുന്നത്'- വസീം അക്രം പറഞ്ഞു.

അതേസമയം, ഹസന്‍ റാസയുടെ പ്രസ്‌താവനയെ ട്രോളി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര നേരത്തെ രംഗത്തെത്തിയിരുന്നു. ഹസന്‍ റാസ പങ്കെടുത്ത ചാനല്‍ ചര്‍ച്ചയുടെ വീഡിയോ പങ്കുവച്ചുകൊണ്ട്, നടന്നത് 'ആക്ഷേപഹാസ്യ' പരിപാടി ആയിരുന്നെങ്കില്‍ അത് എഴുതി വച്ചാല്‍ കൊള്ളാമായിരുന്നു എന്നാണ് ആകാശ് ചോപ്ര പറഞ്ഞത്.

Read More:'കോമഡി ആണെങ്കില്‍ അത് പറയണം' ; പാക് മുന്‍ താരത്തിനെ ട്രോളി ആകാശ് ചോപ്ര

ABOUT THE AUTHOR

...view details