ഇസ്‌ലാമാബാദ്:ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയ്‌ക്കായി മികച്ച പ്രകടനമാണ് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി (Virat Kohli) നടത്തുന്നത്. ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയെ (India vs Bangladesh) അനായാസ വിജയത്തിലേക്ക് നയിച്ചത് വിരാട് കോലിയുടെ അപരാജിത സെഞ്ചുറിയാണ്. പ്രകടനത്തിന് പിന്നാലെ വിരാട് കോലിയെ വാഴ്‌ത്തിയിരിക്കുകയാണ് പാകിസ്ഥാന്‍ ഇതിഹാസ താരം വസീം അക്രം (Wasim Akram praises Virat Kohli).
മികച്ച തുടക്കം ലഭിച്ചാല്‍ പിന്നെ കോലിയെ പിടിച്ചാല്‍ കിട്ടില്ലെന്നാണ് വസീം അക്രം പറയുന്നത്. "ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ആദ്യത്തെ 50 ഓവറുകൾ വിരാട് കോലി ഫീല്‍ഡ് ചെയ്‌തിരുന്നു. തുടര്‍ന്ന് ബാറ്റിങ്ങിന് എത്തിയപ്പോള്‍ 90-ാം ഓവറിൽ, തുടര്‍ച്ചയായി ഡബിള്‍സ് ഓടുന്നത് കാണാമായിരുന്നു. അവന്‍റെ ഫിറ്റ്നസിനെയാണ് അതു കാണിക്കുന്നത്.
എനിക്ക് തോന്നുന്നത് അവന്‍ മറ്റൊരു ഗ്രഹത്തിൽ നിന്നുള്ള ആളാണെന്നാണ്. ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ വിജയം അനായാസമായിരുന്നു. എതൊരു മത്സരത്തിലും ബാറ്ററിന് സെഞ്ചുറിയിലെത്താൻ അവസരമുണ്ടെങ്കിൽ, അവരതു ചെയ്യട്ടെ എന്നാണ് എന്‍റെ അഭിപ്രായം. മികച്ച തുടക്കം ലഭിക്കുക എന്നത് മാത്രമാണ് കോലിയെ സംബന്ധിച്ച് പ്രധാനം", വസീം അക്രം (Wasim Akram) പറഞ്ഞു.
ALSO READ: Cheteshwar Pujara on Virat Kohli Century സെഞ്ചുറിയല്ല, ടീമാണ് പ്രധാനം... കോലിക്കും രാഹുലിനും പുജാരയുടെ വിമർശനം
ബംഗ്ലാദേശിനെതിരെ ഇന്ത്യ ഏഴ് വിക്കറ്റിന്‍റെ വിജയമായിരുന്നു സ്വന്തമാക്കിയിരുന്നത്. ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 256 റണ്‍സായിരുന്നു നേടിയിരുന്നത്. മറുപടിക്കിറങ്ങിയ ഇന്ത്യ 41.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ 261 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ (40 പന്തില്‍ 48), ശുഭ്‌മാന്‍ ഗില്‍ (55 പന്തില്‍ 53) എന്നിവര്‍ ഇന്ത്യയ്‌ക്ക് മികച്ച തുടക്കം നല്‍കി.
ALSO READ: Cricket World Cup 2023 'വീട്ടില്‍ പോയി അടിച്ച് പൊളിച്ച് വാ മക്കളെ..'; ലോകകപ്പിനിടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇടവേള
ശ്രേയസ് അയ്യര്‍ നിരാശപ്പെടുത്തിയെങ്കിലും തുടര്‍ന്ന് ഒന്നിച്ച വിരാട് കോലിയും (97 പന്തില്‍ 103*) കെഎല്‍ രാഹുലും (34 പന്തില്‍ 34*) എന്നിവര്‍ പുറത്താവാതെ നിന്ന് ഇന്ത്യയുടെ വിജയം ഉറപ്പിക്കുകയായിരുന്നു. കോലിയുടെ ഏകദിന കരിയറിലെ 48-ാം സെഞ്ചുറിയാണിത്. നാടകീയമായാണ് കോലി സെഞ്ചുറിയിലേക്ക് എത്തിയത്.
വിജയലക്ഷ്യത്തിലേക്ക് എത്താന്‍ ആതിഥേയര്‍ക്ക് 26 റണ്‍സ് മാത്രം വേണ്ടപ്പോള്‍ കോലിയുടെ വ്യക്തിഗ സ്‌കോര്‍ 74 റണ്‍സായിരുന്നു. തുടര്‍ന്ന് ക്രീസില്‍ ഒപ്പമുണ്ടായിരുന്ന കെഎല്‍ രാഹുലിന്‍റെ (KL Rahul) സഹായം കൂടി ലഭിച്ചതോടെയാണ് താരത്തിന് സെഞ്ചുറിയിലേക്ക് എത്താന്‍ കഴിഞ്ഞത്.
ALSO READ:India vs New Zealand അക്കാര്യത്തില്‍ തീരുമാനമായി, കിവീസിന് എതിരെ പാണ്ഡ്യ കളിക്കില്ല... പകരം ആരെന്ന് തലപുകയ്‌ക്കണം