മുംബൈ:അയല്‍ക്കാരായ ഇന്ത്യയുടെ മണ്ണില്‍ നടക്കുന്ന ഏകദിന ലോകകപ്പിനായി (Cricket World Cup 2023) ഫേവറേറ്റുകളായി എത്തിയ ടീമാണ് പാകിസ്ഥാന്. എന്നാല്‍ നിലവില്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ കാണാതെ പുറത്താവലിന്റെ വക്കിലാണ് ബാബര്‍ അസമിന്റെ (Babar Azam) സംഘം. ഇതേവരെ കളിച്ച എട്ട് മത്സരങ്ങളില്‍ നാലെണ്ണം മാത്രം വിജയിച്ച പാകിസ്ഥാന് (Pakistan Cricket Team) നിലവിലെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.
ഗ്രൂപ്പ് ഘട്ടത്തില്‍ ഇനി ഒരു മത്സരം ശേഷിക്കുന്നുണ്ടെങ്കിലും ടീമിനെ സംബന്ധിച്ച് സെമി ഫൈനല്‍ സാധ്യത വിദൂരമാണ്. അതിനായി നിലവിലെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനക്കാരായ ന്യൂസിലന്‍ഡിനെയാണ് ടീമിന് മറികടക്കേണ്ടത്. ഒമ്പത് മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയം നേടിയ ന്യൂസിലന്‍ഡിന് 12 പോയിന്റും +7.43 എന്ന നെറ്റ് റണ്‍ റേറ്റുമാണുള്ളത്.
അവസാന ഗ്രൂപ്പ് മത്സരത്തില്‍ എതിരാളിയായ ഇംഗ്ലണ്ടിനെതിരെ വിജയിച്ചാല്‍ പോയിന്റില്‍ ന്യൂസിലന്‍ഡിനൊപ്പം എത്താനാവുമെങ്കിലും നെറ്റ് റണ്‍ റേറ്റില്‍ ടീമിനെ മറികടക്കുകയെന്നത് പാകിസ്ഥാനെ സംബന്ധിച്ച് ഹിമാലയന്‍ ടാസ്കാണ്. അതിനായി ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റു ചെയ്യുകയാണെങ്കില്‍ 287 റണ്‍സിന്റെ വിജയമാണ് പാക് ടീം നേടേണ്ടത്.
ഇനി രണ്ടാമതാണ് ബാറ്റു ചെയ്യുന്നതെങ്കില്‍ 15 പന്തുകള്‍ക്കുള്ളില്‍ ടീമിന് കളി തീര്‍ക്കേണ്ടതുണ്ട്. ഇപ്പോഴിതാ പാകിസ്ഥാന്റെ ഈ ദുരവസ്ഥയെ കളിയാക്കിയിരിക്കുകയാണ് മുന്‍ താരവും പേസ് ഇതിഹാസവുമായ വസീം അക്രം (Wasim Akram on Pakistan Cricket Team's Cricket World Cup 2023 semi final Scenario). നെറ്റ് റണ്‍ റേറ്റില്‍ ന്യൂസിലന്‍ഡിനെ മറികടക്കാന്‍ പാക് ടീമിന് ഇനിയും കഴിയുമെന്നാണ് അക്രം പറയുന്നത്.