കേരളം

kerala

ETV Bharat / sports

Wasim Akram Criticizes Pakistan players 'ദിവസവും 8 കിലോ മട്ടന്‍ കഴിക്കുന്നുണ്ടാവും'; പാക് താരങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് വസിം അക്രം - അഫ്‌ഗാനിസ്ഥാന്‍ vs പാകിസ്ഥാന്‍

പാകിസ്ഥാന്‍ താരങ്ങള്‍ക്ക് പ്രൊഫഷണല്‍ കളിക്കാര്‍ക്ക് വേണ്ട ഫിറ്റ്‌നസ് ഇല്ലെന്ന് മുന്‍ നായകന്‍ വസിം അക്രം (Wasim Akram Criticizes Pakistan players' fitness).

Wasim Akram  Wasim Akram Criticizes Pakistan players  Babar Azam  Cricket World Cup 2023  Afghanistan vs Pakistan  വസീം അക്രം  ബാബര്‍ അസം  അഫ്‌ഗാനിസ്ഥാന്‍ vs പാകിസ്ഥാന്‍  ഏകദിന ലോകകപ്പ് 2023
Wasim Akram Criticizes Pakistan players

By ETV Bharat Kerala Team

Published : Oct 24, 2023, 12:39 PM IST

ഇസ്ലാമാബാദ്:പാകിസ്ഥാന്‍ അഫ്‌ഗാനിസ്ഥാനെതിരെ വഴങ്ങിയത് ഏകദിന ലോകകപ്പിലെ (Cricket World Cup 2023) തുടര്‍ച്ചയായ മൂന്നാമത്തെ തോല്‍വിയായിരുന്നു. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റുകള്‍ക്കാണ് അഫ്‌ഗാനിസ്ഥാന്‍ ടൂര്‍ണമെന്‍റിലെ ഫേവറേറ്റുകളും മുന്‍ ചാമ്പ്യന്മാരുമായ പാകിസ്ഥാനെ കീഴടക്കിയത്. ഇതിന് പിന്നാലെ പാകിസ്ഥാന്‍ താരങ്ങളെ അതിരൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ക്യാപ്റ്റന്‍ വസിം അക്രം (Wasim Akram Criticizes Pakistan players' fitness).

അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തില്‍ മോശം ഫീല്‍ഡിങ് പാകിസ്ഥാന്‍റെ തോല്‍വിക്ക് കാരണമായി. പ്രൊഫഷണല്‍ കളിക്കാര്‍ക്ക് വേണ്ട ഫിറ്റ്‌നസ് പാകിസ്ഥാന്‍ താരങ്ങള്‍ക്കില്ല. കളിക്കാര്‍ക്ക് ഫിറ്റ്‌നസ് ടെസ്റ്റ് നടത്തണമെന്നുമാണ് വസിം അക്രം പറയുന്നത്.

"ഇത് തീര്‍ത്തും ലജ്ജാകരമാണ്. വെറും രണ്ട് വിക്കറ്റ് നഷ്‌ടത്തിലാണ് അവര്‍ 282 റണ്‍സ് എന്ന വലിയ സ്‌കോര്‍ പിന്തുടര്‍ന്നത്. ഫീല്‍ഡിങ്ങിന്‍റെ കാര്യം പറയാതിരിക്കുന്നതാവും നല്ലത്. നിങ്ങള്‍ കളിക്കാരുടെ ഫിറ്റ്‌നസ് ലെവല്‍ നോക്കൂ, കഴിഞ്ഞ രണ്ട് വര്‍ഷമായി കളിക്കാര്‍ക്ക് ഫിറ്റ്‌നസ് ടെസ്റ്റ് നടന്നിട്ടില്ല.

ഫിറ്റ്‌നസില്ലാത്ത ഓരോ കളിക്കാരുടേയും പേരു ഞാന്‍ പറയുകയാണെങ്കില്‍ അവര്‍ക്കത് ഇഷ്‌ടപ്പെടില്ല. അവര്‍ ദിവസവും എട്ട് കിലോ മട്ടന്‍ കഴിക്കുന്നതായി തോന്നുന്നു" വസിം അക്രം (Wasim Akram) പറഞ്ഞു.

"കളിക്കാര്‍ക്ക് ഫിറ്റ്‌നസ് ടെസ്റ്റ് നടത്തേണ്ടതുണ്ട്. പ്രൊഫഷണലായി, നിങ്ങൾ നിങ്ങളുടെ രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നത്. അതിനായി പ്രതിഫലവും ലഭിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഞാന്‍ മിസ്ബയ്‌ക്ക് (മിസ്‌ബ ഉൾ ഹഖ്) ഒപ്പമാണ്. പാകിസ്ഥാന്‍ ടീമിന്‍റെ പരിശീലകനായിരുന്ന സമയത്ത് അദ്ദേഹത്തിന് ആ മാനദണ്ഡമുണ്ടായിരുന്നു.

ഇക്കാരണത്താല്‍ തന്നെ കളിക്കാര്‍ അദ്ദേഹത്തെ ഇഷ്‌ടപ്പെടുകയും ചെയ്‌തിരുന്നില്ല. എന്നാല്‍ ടീമിനെ സംബന്ധിച്ച് അതു ഗുണം ചെയ്‌തിരുന്നു. ഫീല്‍ഡിങ്ങും ഫിറ്റ്‌നസും തമ്മില്‍ വലിയ ബന്ധമാണുള്ളത്. കളിക്കളത്തില്‍ അതാണ് നമുക്ക് കാണാന്‍ കഴിയുന്നത്" വസിം അക്രം പറഞ്ഞു നിര്‍ത്തി.

ALSO READ: Babar Azam About Pakistan Lose Against Afghanistan: 'ബാറ്റിങ് ഓക്കെയായിരുന്നു, പണി പാളിയത് ബൗളിങ്ങില്‍...': ബാബര്‍ അസം

അതേസമയം ലോകകപ്പില്‍ കളിച്ച ആദ്യ രണ്ട് മത്സരങ്ങളില്‍ നെതര്‍ലന്‍ഡ്‌സിനേയും ശ്രീലങ്കയേയും തോല്‍പ്പിക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിരുന്നു. എന്നാല്‍ തുടര്‍ന്ന് ഇന്ത്യയ്‌ക്കും ഓസ്‌ട്രേലിയയ്‌ക്കും എതിരായ മത്സരങ്ങളില്‍ തോല്‍വി വഴങ്ങിക്കൊണ്ടായിരുന്നു ബാബര്‍ അസമും സംഘവും അഫ്‌ഗാനിസ്ഥാനെതിരെ എത്തിയത്.

മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം (Babar Azam) ബാറ്റിങ് തിരഞ്ഞെടുത്തു (Afghanistan vs Pakistan). നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തില്‍ 282 റണ്‍സായിരുന്നു അഫ്‌ഗാന് നേടാന്‍ കഴിഞ്ഞത്. മറുപടിക്കിറങ്ങിയ അഫ്‌ഗാനിസ്ഥാന്‍ 49 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 286 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. ലോകകപ്പില്‍ അഫ്‌ഗാന്‍റെ രണ്ടാം വിജയമാണിത്. നേരത്തെ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെയായിരുന്നു അഫ്‌ഗാന്‍ തോല്‍പ്പിച്ചത്.

ALSO READ: Afghanistan Fans Celebrate Win Against Pakistan ഇത് ആഘോഷിച്ചില്ലെങ്കില്‍ പിന്നെ വേറെന്ത് ആഘോഷമാക്കും... പാകിസ്ഥാന് എതിരായ വിജയം മതിമറന്ന് ആഘോഷിച്ച് അഫ്‌ഗാൻ ആരാധകർ

ABOUT THE AUTHOR

...view details