കേരളം

kerala

ETV Bharat / sports

Virat Kohli Wears Wrong Jersey തോളില്‍ വെള്ള വരകള്‍ മാത്രം; പാകിസ്ഥാനെതിരെ ഇറങ്ങിയ കോലിയുടെ ജഴ്‌സി മാറി - വിരാട് കോലി

Virat Kohli Wears Wrong Jersey During India vs Pakistan Cricket World Cup 2023 match : ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിനിറങ്ങിയ വിരാട് കോലിയുടെ ജഴ്‌സി മാറിപ്പോയി.

Virat Kohli Wears Wrong Jersey  India vs Pakistan  Cricket World Cup 2023  Virat Kohli  വിരാട് കോലി  ഇന്ത്യ vs പാകിസ്ഥാന്‍  വിരാട് കോലി  വിരാട് കോലി ജഴ്‌സി
Virat Kohli Wears Wrong Jersey During India vs Pakistan Cricket World Cup 2023 match

By ETV Bharat Kerala Team

Published : Oct 14, 2023, 4:36 PM IST

അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ (Cricket World Cup 2023) പാകിസ്ഥാനെതിരായ മത്സരത്തില്‍ ഫീല്‍ഡിങ്ങിനിറങ്ങിയ ഇന്ത്യൻ സ്റ്റാർ ബാറ്റർ വിരാട് കോലിക്ക് (Virat Kohli) ഗ്രൗണ്ടില്‍ നിന്നും മടങ്ങേണ്ടി വന്നിരുന്നു. താരത്തിന് പിണഞ്ഞ ചെറിയൊരു അമിളിയാണ് ഇതിന് വഴിയൊരുക്കിയത്. സഹതാരങ്ങളൊക്കെയും ലോകകപ്പിനായി തയ്യാറാക്കിയ പ്രത്യേക ജഴ്‌സി ധരിച്ച് കളത്തിലെത്തിയപ്പോള്‍ കോലി അല്‍പം വ്യത്യസ്തനായിരുന്നു (Virat Kohli Wears Wrong Jersey During India vs Pakistan Cricket World Cup 2023 match ).

തോളില്‍ ദേശീയ പതാകയിലെ മൂന്ന് നിറങ്ങള്‍ ചേര്‍ത്തതാണ് ഇന്ത്യയുടെ ലോകകപ്പ് ജഴ്‌സി. എന്നാല്‍ വിരാട് കോലിയുടെ ജഴ്‌സിയില്‍ വെള്ള വരകള്‍ മാത്രമാണുണ്ടായിരുന്നത്. ഇന്ത്യ ലോകകപ്പിന് മുമ്പ് ഉപയോഗിച്ചിരുന്ന ജഴ്‌സിയായിരുന്നുവിത്.

ഫീല്‍ഡ് ചെയ്യവെ ഇതു മനസിലാക്കിയ താരം ഡഗൗട്ടിലേക്ക് തിരികെ മടങ്ങി ജഴ്‌സി മാറ്റി വേഗം തന്നെ തിരികെ എത്തുകയും ചെയ്‌തു. അതേസമയം അഹമ്മദാബാദില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പാകിസ്ഥാനെ ആദ്യം ബാറ്റ് ചെയ്യാന്‍ അയയ്‌ക്കുകയായിരുന്നു. അഫ്‌ഗാനിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ കളിക്കുന്നത്. ശുഭ്‌മാന്‍ ഗില്‍ ഓപ്പണിങ് സ്ഥാനത്തേക്ക് മടങ്ങിയെത്തിയപ്പോള്‍ ഇഷാന്‍ കിഷന് പ്ലേയിങ് ഇലവനില്‍ സ്ഥാനം നഷ്‌ടമായി.

ഡെങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങളില്‍ 24-കാരനായ ഗില്ലിന് കളിക്കാനായിരുന്നില്ല. ശ്രീലങ്കയ്‌ക്ക് എതിരായ കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റമില്ലാതെയാണ് പാകിസ്ഥാന്‍ കളിക്കുന്നത്. ഏകദിന ലോകകപ്പില്‍ തങ്ങളുടെ മൂന്നാം മത്സരത്തിനാണ് പാകിസ്ഥാനും ഇന്ത്യയും ഇറങ്ങിയിരിക്കുന്നത്.

ALSO READ: Pakistan Players On Virat Kohli: സെറ്റായാല്‍ കോലിയോളം അപകടകാരി മറ്റാരുമില്ല..' ഇന്ത്യന്‍ സ്റ്റാര്‍ ബാറ്ററെ പ്രശംസിച്ച് പാക് താരങ്ങള്‍

ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയേയും രണ്ടാമത്തെ കളിയില്‍ അഫ്‌ഗാനിസ്ഥാനെയുമായിരുന്നു ഇന്ത്യ തോല്‍പ്പിച്ചത്. മറുവശത്ത് നെതര്‍ലന്‍ഡ്‌സ്, ശ്രീലങ്ക ടീമുകളെയാണ് പാകിസ്ഥാന്‍ കീഴടക്കിയത്. അഹമ്മദാബാദില്‍ തുടര്‍ച്ചയായ മൂന്നാം ജയമാണ് ഇരു ടീമുകളും ലക്ഷ്യം വയ്‌ക്കുന്നത്.

ALSO READ:India vs Pakistan പവർ പ്ലേയില്‍ 'സിക്‌സർ' മറന്ന് പാക് പട, ഇതൊക്കെ എന്തെന്ന് രോഹിത്...

ഇന്ത്യ (പ്ലേയിങ്‌ ഇലവൻ): രോഹിത് ശർമ (സി), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (ഡബ്ല്യു), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

പാകിസ്ഥാൻ (പ്ലേയിങ് ഇലവൻ): അബ്‌ദുള്ള ഷഫീഖ്, ഇമാം ഉൽ ഹഖ്, ബാബർ അസം(സി), മുഹമ്മദ് റിസ്‌വാൻ(ഡബ്ല്യു), സൗദ് ഷക്കീൽ, ഇഫ്‌തിഖർ അഹമ്മദ്, മുഹമ്മദ് നവാസ്, ഷദാബ് ഖാൻ, ഹസൻ അലി, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്.

ALSO READ:India vs Pakistan World Cup 2023 Ahmedabad അയല്‍പ്പോര് ആഘോഷമാക്കി അഹമ്മദാബാദ്...ക്രിക്കറ്റിലെ ക്ലാസിക് പോരാട്ടത്തിന്‍റെ പിന്നാമ്പുറം

ABOUT THE AUTHOR

...view details