കേരളം

kerala

ETV Bharat / sports

Virat Kohli ICC ODI Rankings രോഹിത്തിനെ മറികടന്ന് കോലി; ബാബറിന് തൊട്ടടുത്ത് ഗില്‍ - ശുഭ്‌മാന്‍ ഗില്‍

Virat Kohli ICC ODI Rankings ഐസിസി ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ മൂന്ന് സ്ഥാനങ്ങള്‍ ഉയര്‍ന്ന വിരാട് കോലി ആറാമത്.

Virat Kohli ICC ODI Rankings  ICC ODI Rankings  Virat Kohli  Rohit Sharma ICC ODI Rankings  Shubman Gill  ഐസിസി റാങ്കിങ്  വിരാട് കോലി  രോഹിത് ശര്‍മ  ശുഭ്‌മാന്‍ ഗില്‍  Shubman Gill ICC ODI Rankings
Virat Kohli ICC ODI Rankings Rohit Sharma Shubman Gill

By ETV Bharat Kerala Team

Published : Oct 25, 2023, 4:24 PM IST

ദുബായ്‌:ഐസിസി ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ (ICC ODI Rankings) ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (Rohit Sharma) മറികടന്ന് വിരാട് കോലി. മൂന്ന് സ്ഥാനങ്ങള്‍ ഉയര്‍ന്ന വിരാട് കോലി നിലവില്‍ ആറാം റാങ്കിലാണ് (Virat Kohli ICC ODI Rankings). ഏകദിന ലോകകപ്പിലെ (Cricket World Cup 2023) തകര്‍പ്പന്‍ പ്രകടനമാണ് കോലിയ്‌ക്ക് മുതല്‍ക്കൂട്ടായത്.

ലോകകപ്പില്‍ അവസാനം കളിച്ച മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ അര്‍ധ സെഞ്ചുറി (95) നേടിയ കോലി തൊട്ടുമുന്നെ ബംഗ്ലാദേശിനെതിരെ അപരാജിത സെഞ്ചുറിയും (103*) അടിച്ചെടുത്തിരുന്നു. കഴിഞ്ഞ ആഴ്ച്ചത്തെ റാങ്കിങ്ങില്‍ ഒമ്പതാം സ്ഥാനത്തുണ്ടായിരുന്ന കോലിയെ മറികടന്ന് ആറാം റാങ്കിലായിരുന്നു രോഹിത് എത്തിയത്.

എന്നാല്‍ പുതിയ റാങ്കിങ്ങില്‍ രണ്ട് സ്ഥാനങ്ങള്‍ നഷ്‌ടമായ രോഹിത് എട്ടാം റാങ്കിലേക്ക് താഴ്‌ന്നു (Rohit Sharma ICC ODI Rankings). പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ഒന്നാമതും ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ രണ്ടാം റാങ്കിലും തുടരുകയാണ് (Shubman Gill ICC ODI Rankings). എന്നാല്‍ ബാബറുമായുള്ള റേറ്റിങ് പോയിന്‍റിലെ വ്യത്യാസം വലിയ തോതില്‍ കുറയ്‌ക്കാന്‍ ഗില്ലിന് കഴിഞ്ഞിട്ടുണ്ട്.

ബാബറിന് 829 റേറ്റിങ് പോയിന്‍റുള്ളപ്പോള്‍ ഗില്ലിനുള്ളത് 823 റേറ്റിങ് പോയിന്‍റാണ്. ഇതോടെ റേറ്റിങ് പോയിന്‍റില്‍ ഇരുവരും തമ്മിലുള്ള വ്യത്യാസം വെറും ആറ് പോയിന്‍റ് മാത്രമാണ്. കഴിഞ്ഞ റാങ്കിങ്ങില്‍ ഇരുവരും തമ്മില്‍ 18 റേറ്റിങ് പോയിന്‍റിന്‍റെ വ്യത്യമാസമാണുണ്ടായിരുന്നത്. അസുഖബാധിതനായതിനെ തുടര്‍ന്ന് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങള്‍ ഗില്ലിന് (Shubman Gill) നഷ്‌ടമായിരുന്നു.

തുടര്‍ന്ന് കളിച്ച മൂന്ന് മത്സരങ്ങളില്‍ ഒരു അര്‍ധ സെഞ്ചുറി മാത്രമാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്. മറുവശത്ത് പാകിസ്ഥാന്‍റെ ആദ്യ മത്സരങ്ങളില്‍ ഇന്ത്യയ്‌ക്കെതിരെ അര്‍ധ സെഞ്ചുറി നേടിയതൊഴിച്ചാല്‍ കാര്യമായ പ്രകടനം നടത്താന്‍ ബാബറിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ അവസാന മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനെതിരെ അര്‍ധ സെഞ്ചുറി നേടാന്‍ ബാബറിന് കഴിഞ്ഞിരുന്നു.

ALSO READ: Aaqib Javed Against Babar Azam : ബാബറിനെ മാറ്റണം; പാക് ടീമിന്‍റെ ഭാവി അവനിലെന്ന് ആഖിബ് ജാവേദ്

ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ക്വിന്‍റണ്‍ ഡി കോക്ക്, ഹെന്‍റിച്ച് ക്ലാസന്‍ എന്നിവരും നേട്ടമുണ്ടാക്കി. മൂന്ന് സ്ഥാനം ഉയര്‍ന്ന ഡി കോക്ക് മൂന്നാമത് എത്തിയപ്പോള്‍ സഹതാരം നാല് സ്ഥാനം മെച്ചപ്പെടുത്തിയ ഹെന്‍റിച്ച് ക്ലാസന്‍ നാലാം റാങ്കിലാണ് എത്തിയത്. ബോളര്‍മാരുടെ പട്ടികയില്‍ ഓസ്‌ട്രേലിയയുടെ ജോഷ്‌ ഹെയ്‌സല്‍വുഡ്, ഇന്ത്യയുടെ മുഹമ്മദ് സിറാജ് എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍ തുടരുന്നത്.

രണ്ട് റേറ്റിങ് പോയിന്‍റെ വ്യത്യാസം മാത്രമാണ് ഇരുവരും തമ്മിലുള്ളത്. ജോഷിന് 670ഉം സിറാജിന് 668ഉം ആണ് റേറ്റിങ് പോയിന്‍റ് പോയിന്‍റ്. അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ദക്ഷിണാഫ്രിക്കയുടെ കേശവ് മഹാരാജ് മൂന്നാമത് എത്തി. ഒമ്പതാം റാങ്കിലുള്ള കുല്‍ദീപ് യാദവാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. ഓള്‍റൗണ്ടര്‍മാരില്‍ ഹാര്‍ദിക് പാണ്ഡ്യ ഒമ്പതാം റാങ്കിലുണ്ട്.

ALSO READ:Hardik Pandya Injury Updates: അടുത്ത രണ്ട് മത്സരങ്ങളിലും ഹാര്‍ദിക് പുറത്ത് തന്നെ; ഇന്ത്യയ്‌ക്ക് വമ്പന്‍ തിരിച്ചടി

ABOUT THE AUTHOR

...view details