മുംബൈ :ഏകദിന ലോകകപ്പിന്‍റെ ഒരു പതിപ്പില്‍ ഏറ്റവും കൂടുതല്‍ തവണ ഫിഫ്റ്റി പ്ലസ് സ്‌കോർ നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കി ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി (Virat Kohli records most 50+ scores in single Cricket World Cup edition). ഏകദിന ലോകകപ്പ് 2023-ന്‍റെ (Cricket World Cup 2023) സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ (India vs New Zealand) 50 കടന്നതോടെയാണ് പ്രസ്‌തുത നേട്ടം വിരാട് ( Virat Kohli) അടിച്ചെടുത്തത്.
ഈ ലോകകപ്പില്‍ ഇത് എട്ടാം തവണയാണ് 35-കാരനായ കോലി ഫിഫ്റ്റി പ്ലസ് സ്‌കോർ നേടുന്നത് (Virat Kohli Cricket World Cup records). ഇതോടെ ഇന്ത്യയുടെ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (Sachin Tendulkar), ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ എന്നിവരാണ് പിന്നിലായത് (Virat Kohli breaks Sachin Tendulkar World Cup record).
2003-ലെ ലോകകപ്പില്‍ സച്ചിന്‍ ഒരു സെഞ്ചുറിയും ആറ് അര്‍ധ സെഞ്ചുറികളും നേടിയപ്പോള്‍ 2019-ലെ പതിപ്പില്‍ ഏഴ് അര്‍ധ സെഞ്ചുറികള്‍ കണ്ടെത്താന്‍ ഷാക്കിന് (Shakib Al Hasan) കഴിഞ്ഞിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനോട് അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ ഇരുവര്‍ക്കുമൊപ്പമെത്താന്‍ കോലിക്ക് കഴിഞ്ഞിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് സെഞ്ചുറികളും അഞ്ച് അര്‍ധ സെഞ്ചുറികളുമായിരുന്നു കോലി അടിച്ചത്.
അതേസമയം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നെതര്‍ലന്‍ഡ്‌സിനെതിരായ കഴിഞ്ഞ മത്സരത്തിലെ പ്ലെയിങ് ഇലവനില്‍ ഇന്ത്യയും ശ്രീലങ്കയ്‌ക്ക് എതിരായ കഴിഞ്ഞ മത്സരത്തിലെ ടീമില്‍ ന്യൂസിലന്‍ഡും മാറ്റം വരുത്തിയിട്ടില്ല.