മുംബൈ :ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. ഏകദിന ലോകകപ്പിന്‍റെ (Cricket World Cup 2023) സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ (India vs New Zealand) മൂന്നക്കം കടന്നതോടെയാണ് കിങ് കോലി ചരിത്രം തീര്‍ത്തത് (Virat Kohli most Century In ODI Cricket). 60 പന്തില്‍ 50ലേക്ക് എത്തിയ കോലി ആകെ 106 പന്തുകളിലാണ് സെഞ്ചുറിയിലേക്ക് എത്തിയത്.
താരത്തിന്‍റെ കരിയറിലെ 50-ാം ഏകദിന സെഞ്ചുറിയാണിത്. ഇതോടെ 49 സെഞ്ചുറികളുള്ള ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡാണ് പഴങ്കഥയായത് (Virat Kohli breaks Sachin Tendulkar ODI Century Record). ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് സെഞ്ചുറികള്‍ നേടിയതോടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് (Sachin Tendulkar) ഒപ്പമെത്താന്‍ കോലിയ്‌ക്ക് കഴിഞ്ഞിരുന്നു.
ആകെ 278 ഇന്നിങ്‌സുകളില്‍ നിന്നാണ് വിരാട് കോലി 50 സെഞ്ചുറികളിലേക്ക് എത്തിയത് (Virat Kohli ODI Century). തന്‍റെ കരിയറില്‍ 425 ഏകദിന ഇന്നിങ്‌സുകളാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിച്ചിട്ടുള്ളത്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന നേട്ടത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇരുവര്‍ക്കും പിന്നിലുള്ളത്.
31 ഏകദിന സെഞ്ചുറികളാണ് നിലവില്‍ രോഹിത്തിന്‍റെ അക്കൗണ്ടിലുള്ളത്. ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിങ് (30), ശ്രീലങ്കയുടെ മുന്‍ താരം സനത് ജയസൂര്യ (28) എന്നിവരാണ് പട്ടികയില്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്.