ഹൈദരാബാദ്:ഏകദിന ലോകകപ്പ് 2023-ന്റെ (Cricket World Cup 2023) ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചതിന് പിന്നാലെ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിനെതിരെ (Mitchell Marsh) സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ലോകകപ്പ് ട്രോഫിയ്ക്ക് മുകളില്‍ രണ്ട് കാലുകളും കയറ്റിവച്ച മാര്‍ഷിന്റെ പ്രവര്‍ത്തിയാണ് ഒരു വിഭാഗം നെറ്റിസണ്‍സിന്റെ വിമര്‍ശനത്തിന് ഇടവരുത്തിയത്. മത്സരത്തിന് ശേഷം ഡ്രസിങ് റൂമിലെ വിജയാഘോഷങ്ങളുടെ ചിത്രങ്ങള്‍ ഓസീസ് നായകന്‍പാറ്റ് കമിന്‍സ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരുന്നു.
ഇക്കൂട്ടത്തിലാണ് കയ്യില്‍ ഒരു ബിയറും പിടിച്ച് സോഫയില്‍ ഇരിക്കുന്നതിനിടെ ലോകകപ്പ് ട്രോഫിയില്‍ കാല് കയറ്റിവച്ച മിച്ചല്‍ മാര്‍ഷിന്റെ ചിത്രവും ഉള്‍പ്പെട്ടത്. ഓസീസ് താരത്തിന്റെ പ്രവര്‍ത്തി ഏറെ അതിരുകടന്നതാണെന്നും ഇതു ലോകകപ്പ് ട്രോഫിയോടുള്ള അനാദരവാണെന്നുമാണ് വിമര്‍ശകര്‍ വാദിച്ചിരുന്നത് (Pat Cummins Instagram story of Mitchell Marsh resting feet on World Cup trophy draws Criticism). എന്നാല്‍ ഓസ്ട്രേലിയന്‍ സംസ്കാരം അനുസരിച്ച് 32-കാരനായ താരത്തിന്റെ പ്രവര്‍ത്തി തെറ്റാവില്ലെന്ന് ന്യായീകരിച്ച് മറ്റൊരു ഒരു വിഭാഗം നെറ്റിസണ്‍സും രംഗത്ത് എത്തി.
ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെ മാര്‍ഷിന്റെ 'വിവാദ ഫോട്ടോ' സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പങ്കുവച്ചിരിക്കുകയാണ് സഹതാരമായ ട്രാവിസ് ഹെഡ് (Travis Head posts Mitchell Marsh resting legs over World Cup trophy photo). 'വിജയം കാൽക്കീഴിൽ എത്തുന്നതുവരെ കഠിനാധ്വാനം ചെയ്യുക' എന്ന വാചകത്തോടൊപ്പം ലോകകപ്പിന്റെ ഇമോജിയും ട്രാവിസ് ഹെഡ് ചിത്രത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്.
ALSO READ: യുദ്ധം തോറ്റ പടനായകനായി തല താഴ്ത്തി രോഹിത്, കൂടെയുണ്ടെന്ന് അറിയിച്ച് ആരാധകര്‍ - വീഡിയോ