കേരളം

kerala

ETV Bharat / sports

Sunil Gavaskar Criticizes Pakistan ബുംറ കാട്ടിക്കൊടുത്തിട്ടും അവര്‍ പഠിച്ചില്ല; പാകിസ്ഥാനെ വിമര്‍ശിച്ച് സുനില്‍ ഗവാസ്‌കര്‍ - Jasprit Bhumrah

Sunil Gavaskar Criticizes Pakistan ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കെതിരെ പാകിസ്ഥാന്‍ പേസര്‍മാര്‍ക്ക് തുടക്കം തന്നെ കട്ടറുകള്‍ എറിയാമായിരുന്നുവെന്ന് സുനില്‍ ഗവാസ്‌കര്‍.

Sunil Gavaskar Criticizes Pakistan  Sunil Gavaskar  Babar Azam  India vs Pakistan  സുനില്‍ ഗവാസ്‌കര്‍  ബാബര്‍ അസം  ഇന്ത്യ vs പാകിസ്ഥാന്‍  Jasprit Bhumrah  ജസ്‌പ്രീത് ബുംറ
Sunil Gavaskar Criticizes Pakistan

By ETV Bharat Kerala Team

Published : Oct 16, 2023, 2:51 PM IST

മുംബൈ:ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) പാകിസ്ഥാനോട് തോറ്റിട്ടില്ലെന്ന റെക്കോഡ് അഹമ്മദാബാദിലും നിലനിര്‍ത്താന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. മത്സരത്തില്‍ ഏഴ്‌ വിക്കറ്റിനായിരുന്നു ബാബര്‍ അസമിന്‍റെ (Babar Azam) സംഘം അയല്‍ക്കാരോട് തോല്‍വി വഴങ്ങിയത്. ഇതിന് പിന്നാലെ പാക് ടീമിനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം സുനില്‍ ഗവാസ്‌കര്‍ (Sunil Gavaskar Criticizes Pakistan).

മത്സരത്തില്‍ സാഹചര്യങ്ങള്‍ മനസിലാക്കാന്‍ പാകിസ്ഥാന്‍ ഏറെ സമയമെടുത്തുവെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. ഏതു തരം ഡെലിവറികളിലാണ് ഇന്ത്യയുടെ ജസ്‌പ്രീത് ബുംറ (Jasprit Bhumrah) വിക്കറ്റുകള്‍ നേടിയതെന്ന് മനസിലാക്കാന്‍ പാകിസ്ഥാന് അവസാനത്തിലാണ് കഴിഞ്ഞതെന്നാണ് അദ്ദേഹം പറയുന്നത്.

"എതിരാളികളില്‍ നിന്നും മത്സരം ഒറ്റയ്‌ക്ക് നേടിയെടുക്കാന്‍ കഴിയുന്ന തരത്തിലുള്ള കളിക്കാരനാണ് മുഹമ്മദ് റിസ്‌വാന്‍ (Mohammad Rizwan). ടീമിന്‍റെ ആവശ്യങ്ങൾക്കനുസരിച്ച് തന്‍റെ കളി ശൈലിയില്‍ മാറ്റം വരുത്താനും ക്രമീകരിക്കാനും അവനറിയാം. അതിനാൽ തന്നെ അവന്‍റെ വിക്കറ്റ് വളരെ നിർണായകമായിരുന്നു.

അല്ലെങ്കിൽ പാകിസ്ഥാന്‍റെ സ്‌കോര്‍ 250-260 എന്നതിലേക്ക് എത്തുമായിരുന്നു. അതിനാല്‍ റിസ്‌വാന്‍റെ പുറത്താവല്‍ പാകിസ്ഥാന് വലിയ തിരിച്ചടിയായിരുന്നു. അടുത്ത ഓവറില്‍ മറ്റൊരു കട്ടറിലൂടെ ബുംറ വീണ്ടും വിക്കറ്റ് വീഴ്‌ത്തി.

സത്യം പറഞ്ഞാല്‍ പാകിസ്ഥാൻ അതില്‍ നിന്നും ഒന്നും തന്നെ പഠിച്ചിരുന്നില്ല. കാരണം ഷഹീന്‍ ഷാ അഫ്രീദിയുടെ (Shaheen Shah Afridi) കട്ടറിലൂടെ രോഹിത് ശര്‍മ (Rohit Sharma) പുറത്താവുന്നത് അവസാനത്തിലാണ്. അവര്‍ ന്യൂ ബോളില്‍ തന്നെ കട്ടറുകള്‍ എറിയുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.

ഒരു നിശ്ചിത പേസില്‍ മാത്രമേ ന്യൂ ബോള്‍ എറിയാവൂ എന്ന് എവിടെയും എഴുതി വച്ചിട്ടില്ല. നിങ്ങള്‍ക്ക് അതു മാറ്റാവുന്നതാണ്. എന്നാല്‍ പാകിസ്ഥാന്‍ ബോളര്‍മാരില്‍ നിന്നും അത്തരമൊരു പ്രകടനം കണ്ടില്ല" സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്‌ത് പാകിസ്ഥാന്‍ 42.5 ഓവറില്‍ 191 റണ്‍സിന് ഓള്‍ഔട്ട് ആയിരുന്നു (India vs Pakistan). ക്യാപ്റ്റന്‍ ബാബര്‍ അസം (58 പന്തില്‍ 50), മുഹമ്മദ് റിസ്‌വാന്‍ (69 പന്തില്‍ 49), ഇമാം ഉല്‍ ഹഖ്‌ (38 പന്തില്‍ 36) എന്നിവരാണ് പാക് ടോട്ടലിലേക്ക് പ്രധാന സംഭാവന നല്‍കിയത്. ഇന്ത്യയ്‌ക്കായി ജസ്‌പ്രീത് ബുംറ 7 ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റുകള്‍ വീഴ്‌ത്തിയിരുന്നു.

മറുപടിക്കിറങ്ങിയ ഇന്ത്യ 30.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി 192 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. 63 പന്തില്‍ 86 റണ്‍സ് നേടിയ രോഹിത് ശര്‍മയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 62 പന്തില്‍ 53 റണ്‍സടിച്ച് പുറത്താവാതെ നിന്ന ശ്രേയസ് അയ്യരും തിളങ്ങി. ഇതടക്കം ഏകദിന ലോകകപ്പില്‍ എട്ട് തവണ പരസ്‌പരം മത്സരിച്ചപ്പോഴും ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിട്ടില്ല.

ALSO READ: Ramiz Raja slams Pakistan: 'ജയിക്കാനായില്ലെങ്കില്‍, കുറഞ്ഞത് പോരാടാനെങ്കിലും ശ്രമിക്കൂ'; ബാബര്‍ അസമിനെയും സംഘത്തെയും എടുത്തിട്ടലക്കി റമീസ് രാജ

ABOUT THE AUTHOR

...view details