അഹമ്മദാബാദ്:ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ അഫ്‌ഗാനിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ അഫ്‌ഗാനിസ്ഥാന്‍ നായകന്‍ ഹഷ്‌മത്തുള്ള ഷാഹിദി (Hashmatullah Shahidi ) ദക്ഷിണാഫ്രിക്കയെ ഫീല്‍ഡിങ്ങിന് അയയ്‌ക്കുകയായിരുന്നു (South Africa vs Afghanistan Toss Report ). അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്.
ഓസ്‌ട്രേലിയയ്‌ക്ക് എതിരായ കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റമില്ലാതെയാണ് അഫ്‌ഗാനിസ്ഥാന്‍ ഇറങ്ങുന്നത്. മറുവശത്ത് ഇന്ത്യയ്‌ക്ക് എതിരായ കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ മാറ്റം വരുത്തിയതായി ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബ ബാവുമ (Temba Bavuma) അറിയിച്ചു. മാര്‍ക്കോ ജാന്‍സന്‍, ഷംസി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ ജെറാൾഡ് കോറ്റ്സിയും ആൻഡിലെ ഫെഹ്‌ലുക്‌വായോമാണ് പ്ലേയിങ് ഇലവനില്‍ എത്തിയത്.
അഫ്ഗാനിസ്ഥാൻ (പ്ലേയിംഗ് ഇലവൻ): റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ, ഹഷ്‌മത്തുള്ള ഷാഹിദി (സി), അസ്മത്തുള്ള ഒമർസായി, മുഹമ്മദ് നബി, റാഷിദ് ഖാൻ, ഇക്രാം അലിഖിൽ, മുജീബ് ഉർ റഹ്മാൻ, നൂർ അഹമ്മദ്, നവീൻ-ഉൽ-ഹഖീ
ദക്ഷിണാഫ്രിക്ക (പ്ലേയിംഗ് ഇലവൻ): ക്വിന്‍റൺ ഡി കോക്ക്, ടെംബ ബാവുമ (സി), റാസി വാൻ ഡെർ ഡസ്സെൻ, എയ്ഡൻ മർക്രം, ഹെൻറിച്ച് ക്ലാസൻ, ആൻഡിലെ ഫെഹ്‌ലുക്‌വായോ, ഡേവിഡ് മില്ലർ, ജെറാൾഡ് കോറ്റ്സി, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുങ്കി എൻഗിഡി.
ഏകദിന ലോകകപ്പില്‍ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിനാണ് ദക്ഷിണാഫ്രിക്കയും അഫ്‌ഗാനിസ്ഥാനും ഇറങ്ങുന്നത്. കളിച്ച എട്ട് മത്സരങ്ങളില്‍ ആറും വിജയിച്ച ദക്ഷിണാഫ്രിക്ക ഇതിനകം തന്നെ ടൂര്‍ണമെന്‍റിന്‍റെ സെമി ഫൈനല്‍ ഉറപ്പിച്ചിട്ടുണ്ട്. എന്നാല്‍ കളിച്ച അവസാന മത്സരത്തില്‍ ഇന്ത്യയോട് തോറ്റതിന്‍റെ ക്ഷീണം അവര്‍ക്കുണ്ട്.
ഇതോടെ അഹമ്മദാബാദില്‍ അഫ്‌ഗാനിസ്ഥാനെ തോല്‍പ്പിച്ച് സെമി ഫൈനല്‍ പ്രവേശനം കൂടുതല്‍ ആധികാരികമാക്കാനുറച്ചാവും ടെംബ ബാവുമയും ലക്ഷ്യം വയ്‌ക്കുക. മറുവശത്ത് അഫ്‌ഗാനിസ്ഥാന് സെമി ഫൈനലിലേക്ക് വിദൂര സാധ്യത മാത്രമാണുള്ളത്. കളിച്ച എട്ട് മത്സരങ്ങളില്‍ നാലെണ്ണത്തില്‍ വിജയിച്ച ടീമിന് എട്ട് പോയിന്‍റും -0.338 എന്ന മോശം റണ്‍ റേറ്റുമാണുള്ളത്.