ചെന്നൈ :ഡെങ്കിപ്പനിയില്‍ നിന്നും ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ (Shubman Gill) മുക്തി നേടുന്നു. ചെന്നൈയില്‍ നിന്നും 24-കാരനായ ശുഭ്‌മാന്‍ ഗില്‍ ബുധനാഴ്ച അഹമ്മദാബാദിലേക്ക് എത്തും. ശനിയാഴ്ച ചിരവൈരികളായ പാകിസ്ഥാനെയാണ് ഇന്ത്യ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നേരിടുന്നത് (India vs Pakistan Cricket World Cup 2023 match). അഹമ്മദാബാദില്‍ ടീമിനൊപ്പം ചേരുമെങ്കിലും ഗില്‍ പാകിസ്ഥാനെതിരെ കളിക്കുന്ന കാര്യം ഇപ്പോഴും സംശയമാണ് (Shubman Gill Health Updates).
ഗില്‍ സുഖമായിരിക്കുന്നുവെങ്കിലും അഹമ്മദാബാദില്‍ പരിശീലനത്തിന് ഇറങ്ങുമോയെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ലെന്ന് ഒരു ബിസിസിഐ ഒഫീഷ്യല്‍ പ്രതികരിച്ചു (Shubman Gill Health Updates). "ശുഭ്‌മാന്‍ ഗിൽ തികച്ചും സുഖമായിരിക്കുന്നു, ഇന്ന് ചെന്നൈയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോകാൻ ഒരുങ്ങുകയാണ്. വ്യാഴാഴ്ച മൊട്ടേരയിൽ ഗില്ലിന് ചെറിയ പരിശീലന സെഷൻ ഉണ്ടാകുമോ എന്ന് ഇപ്പോഴും വ്യക്തമല്ല. അവന്‍ സുഖം പ്രാപിച്ചു, പക്ഷേ പാകിസ്ഥാനെതിരെ കളിക്കാൻ കഴിയുമോ എന്ന് ഉറപ്പില്ല" - ബിസിസിഐ ഒഫീഷ്യല്‍ പറഞ്ഞു.
ഏകദിന ലോകകപ്പില്‍ ഇതിനകം തന്നെ രണ്ട് മത്സരങ്ങള്‍ ഗില്ലിന് നഷ്‌ടമായി കഴിഞ്ഞു. ഓസ്‌ട്രേലിയയ്‌ക്കെതിരെ ചെന്നൈയിൽ നടന്ന ആദ്യ മത്സരത്തിന് പുറമെ ഇന്ന് അഫ്‌ഗാനിസ്ഥാനെതിരായ രണ്ടാം മത്സരവുമാണ് താരത്തിന് നഷ്‌ടമായത്. നേരത്തെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്ന് മുൻകരുതൽ നടപടിയായി താരത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.