കേരളം

kerala

ETV Bharat / sports

Shubman Gill Breaks Hashim Amla Record : അംലയുടെ 12 വര്‍ഷം പഴക്കമുള്ള റെക്കോഡ് പൊളിഞ്ഞു; വമ്പന്‍ നേട്ടവുമായി ശുഭ്‌മാന്‍ ഗില്‍ - ഹാഷിം അംല

Shubman Gill India vs New Zealand : ഏറ്റവും വേഗത്തില്‍ ഏകദിനത്തില്‍ 2000 റണ്‍സ് തികയ്‌ക്കുന്ന താരമായി ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ (Shubman Gill).

Shubman Gill breaks Hashim Amla record  Shubman Gill  Hashim Amla  Cricket World Cup 2023  India vs New Zealand  ഏകദിന ലോകകപ്പ് 2023  ശുഭ്‌മാന്‍ ഗില്‍  ശുഭ്‌മാന്‍ ഗില്‍ ഏകദിന റെക്കോഡ്  ഹാഷിം അംല  ഇന്ത്യ vs ന്യൂസിലന്‍ഡ്
Shubman Gill breaks Hashim Amla record

By ETV Bharat Kerala Team

Published : Oct 22, 2023, 8:06 PM IST

ധര്‍മ്മശാല:അന്താരാഷ്‌ട്ര ഏകദിനത്തില്‍ വമ്പന്‍ റെക്കോഡ് സ്വന്തമാക്കി ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് തികയ്‌ക്കുന്ന താരമെന്ന നേട്ടമാണ് ശുഭ്‌മാന്‍ ഗില്‍ അടിച്ചെടുത്തത് (Shubman Gill becomes fastest batter to Score 2000 ODI runs). ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ന്യൂസിലന്‍ഡിനെതിരായ (India vs New Zealand) മത്സരത്തിലെ പ്രകടനത്തോടെയാണ് ഗില്‍ നിര്‍ണായ നാഴികകല്ല് പിന്നിട്ടത്.

മത്സരത്തിനിറങ്ങും മുമ്പ് 37 ഇന്നിങ്‌സുകളില്‍ നിന്നും 1986 റണ്‍സായിരുന്നു ഏകദിനത്തില്‍ ഗില്ലിന്‍റെ അക്കൗണ്ടിലുണ്ടായിരുന്നത്. കിവീസിനെതിരെ 14 റണ്‍സ് ചേര്‍ത്തതോടെ 38 ഇന്നിങ്‌സുകളില്‍ നിന്നായി താരം റെക്കോഡും തൂക്കി. ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയുടെ 12 വര്‍ഷം പഴക്കമുള്ള റെക്കാഡാണ് ഗില്ലിന്‍റെ പ്രകടനത്തോടെ തകര്‍ന്നത് (Shubman Gill breaks Hashim Amla record).

ഏകദിനത്തില്‍ 2000 റണ്‍സ് ചേര്‍ക്കാന്‍ 40 ഇന്നിങ്‌സുകളാണ് ഹാഷിം അംലയ്‌ക്ക് (Hashim Amla) വേണ്ടി വന്നത്. 2011 ജനുവരിയിലായിരുന്നു അംല പ്രസ്‌തുത നേട്ടത്തിലേക്ക് എത്തിയത്. 45 വീതം ഇന്നിങ്‌സുകളില്‍ നിന്നും ഏകദിനത്തില്‍ 2000 റണ്‍സ് നേടിയ പാകിസ്ഥാന്‍റെ സഹീര്‍ അബ്ബാസ് (Zaheer Abbas), ഇംഗ്ലണ്ടിന്‍റെ കെവിന്‍ പീറ്റേഴ്‌സണ്‍ ( Kevin Pietersen), പാകിസ്ഥാന്‍റെ ബാബര്‍ അസം (Babar Azam), ദക്ഷിണാഫ്രിക്കയുടെ റാസ്സി വാന്‍ ഡെര്‍ ഡസ്സന്‍ (Rassie van der Dussen) എന്നിവരാണ് പിന്നിലുള്ള മറ്റ് താരങ്ങള്‍.

ഏകദിനത്തില്‍ 2000 റണ്‍സ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ അഞ്ചാമനാവാനും ഗില്ലിന് കഴിഞ്ഞു. ഏകദിന ലോകകപ്പില്‍ കിവീസിനെതിരെ കളിക്കുമ്പോള്‍ 24 വയസും 44 ദിവസവുമാണ് ഗില്ലിന്‍റെ പ്രായം. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് (Sachin Tendulkar) പട്ടികയില്‍ തലപ്പത്തുള്ളത്.

20 വയസും 354 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിന്‍ ഏകദിനത്തില്‍ 2000 റണ്‍സ് ചേര്‍ത്തത്. യുവരാജ് സിങ് Yuvraj Singh (22 വയസും 51 ദിവസവും പ്രായം), വിരാട് കോലി Virat Kohli (22 വയസും 215 ദിവസവും പ്രായം), സുരേഷ് റെയ്‌ന Suresh Raina (23 വയസും 45 ദിവസവും പ്രായം) എന്നിവരാണ് പട്ടികയില്‍ ഗില്ലിന് മുന്നിലുള്ളത്.

ALSO READ: Rohit Sharma Sixes record : രോഹിത് 'സിക്‌സര്‍' ശര്‍മ; ഹിറ്റ്‌മാന് വീണ്ടും റെക്കോഡ്

ഇന്ത്യ (പ്ലേയിങ് ഇലവൻ):രോഹിത് ശർമ (സി), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ന്യൂസിലൻഡ് (പ്ലേയിങ് ഇലവൻ): ഡെവോൺ കോൺവേ, വിൽ യങ്, രചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, ടോം ലാഥം (സി), ഗ്ലെൻ ഫിലിപ്‌സ്, മാർക്ക് ചാപ്‌മാൻ, മിച്ചൽ സാന്‍റ്‌നർ, മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൺ, ട്രെന്‍റ് ബോൾട്ട്.

ABOUT THE AUTHOR

...view details