അഹമ്മദാബാദ് : ഏകദിന ലോകകപ്പ് (Cricket World Cup 2023) ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്ക് എതിരായ തോല്‍വിക്ക് ശേഷം ആദ്യ പ്രതികരണവുമായി ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ (Shubman Gill). മത്സരം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടുവെങ്കിലും നീറ്റല്‍ അതേപോലെ തുടരുന്നതായാണ് ശുഭ്‌മാന്‍ ഗില്‍ പറയുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് 24-കാരനായ ശുഭ്‌മാന്‍ ഗില്‍ ഇതുസംബന്ധിച്ച് ഏറെ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ചിരിക്കുന്നത് (Shubman Gill After Cricket World Cup 2023 Final Loss).
ആരാധകരുടെ അചഞ്ചലമായ പിന്തുണയ്‌ക്കും തന്‍റെ കുറിപ്പില്‍ താരം നന്ദി പറയുന്നുണ്ട്. "ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഫൈനല്‍ കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ട് കഴിഞ്ഞു. എന്നാല്‍ ഇന്നലെ രാത്രിയിലെന്നപോലെ ഇപ്പോഴും വേദനിക്കുന്നു. ചിലപ്പോൾ അങ്ങനെയാണ്...
എല്ലാം നൽകിയാലും മതിയാകില്ല. കിരീടം നേടുകയെന്ന ആത്യന്തിക ലക്ഷ്യത്തിൽ ഞങ്ങൾ പരാജയപ്പെട്ടു. എന്നാൽ ഈ യാത്രയിലെ ഓരോ ചുവടും ടീമിന്‍റെ സ്പിരിറ്റിന്‍റെയും അർപ്പണബോധത്തിന്‍റെയും തെളിവാണ്.
ടീമിന്‍റെ ഉയർച്ചയിലും താഴ്ചയിലും ആരാധകരായ നിങ്ങളുടെ അചഞ്ചലമായ പിന്തുണ ഞങ്ങള്‍ ഏറെ വിലമതിക്കുന്നു. ഇതൊരു അവസാനമല്ല, ഞങ്ങൾ വിജയിക്കുന്നതുവരെ ഇത് അവസാനിക്കുന്നില്ല. ജയ് ഹിന്ദ്"- ശുഭ്‌മാന്‍ ഗില്‍ കുറിച്ചു.
ALSO READ: ലോകകപ്പിന്‍റെ ടീമില്‍ രോഹിത് തന്നെ നായകന്‍, കോലിയുമുള്‍പ്പടെ 6 ഇന്ത്യന്‍ താരങ്ങള്‍ ; ഓസീസ് പക്ഷത്തുനിന്ന് രണ്ടുപേര്‍ മാത്രം
അതേസമയം ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഫൈനലില്‍ ശുഭ്‌മാന്‍ ഗില്ലിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. മത്സരത്തില്‍ ഏഴ് പന്തുകളില്‍ നാല് റണ്‍സ് മാത്രമായിരുന്നു താരത്തിന് നേടാനായത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ആറ് വിക്കറ്റുകള്‍ക്കായിരുന്നു ഓസീസ് ഇന്ത്യയെ കീഴടക്കിയത്.
ALSO READ: 'മുഴുവന്‍ ഇന്ത്യയും നിനക്കൊപ്പമുണ്ട്; തല ഉയര്‍ത്തിത്തന്നെ നില്‍ക്കുക'; രോഹിത്തിനെ ആശ്വസിപ്പിച്ച് കപില്‍ ദേവ്
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ അയക്കപ്പെട്ട ഇന്ത്യ നിശ്ചിത 50 ഓവറില്‍ 10 വിക്കറ്റ് നഷ്‌ടത്തില്‍ 240 റണ്‍സായിരുന്നു നേടിയിരുന്നത്. കെഎല്‍ രാഹുല്‍ ടീമിന്‍റെ ടോപ് സ്‌കോററായി. 107 പന്തില്‍ 66 റണ്‍സായിരുന്നു രാഹുല്‍ നേടിയത്. വിരാട് കോലി 63 പന്തുകളില്‍ 54 റണ്‍സും, ക്യാപ്റ്റന്‍ രോഹിത് ശര്‍മ 31 പന്തില്‍ 47 റണ്‍സുമെടുത്തപ്പോള്‍ മറ്റ് താരങ്ങള്‍ നിരാശപ്പെടുത്തി.
ALSO READ: 'ഇന്നലെ നമ്മുടെ ദിവസമായിരുന്നില്ല'; പ്രധാനമന്ത്രിക്കൊപ്പമുളള ഹൃദയസ്‌പര്‍ശിയായ ചിത്രവുമായി മുഹമ്മദ് ഷമി
മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ 43 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തിലാണ് വിജയം ഉറപ്പിച്ചത്. സെഞ്ചുറിയുമായി ട്രാവിസ് ഹെഡും (120 പന്തില്‍ 137) അര്‍ധ സെഞ്ചുറിയുമായി മാര്‍നസ് ലബുഷെയ്‌നും (110 പന്തില്‍ 58*) ആണ് ടീമിനെ അനായാസ വിജയത്തിലേക്ക് നയിച്ചത്. ഓസ്‌ട്രേലിയയുടെ ആറാം ഏകദിന ലോകകപ്പ് കിരീടമാണിത്.
ALSO READ:'ക്രിക്കറ്റിനെക്കുറിച്ച് ഇവര്‍ക്ക് എന്തറിയാം'; വിവാദ പരാമര്‍ശത്തില്‍ ഹര്‍ഭജന് വിമര്‍ശനം