കേരളം

kerala

ETV Bharat / sports

'ലോകത്തെ ഏറ്റവും മികച്ച അഞ്ചാം നമ്പര്‍ ബാറ്റര്‍' ; രാഹുലിനെ പുകഴ്‌ത്തി ഷൊയ്‌ബ് മാലിക് - KL Rahuls performance in World Cup 2023

Shoaib Malik praises KL Rahul : സാഹചര്യത്തിന് അനുസരിച്ച് തന്‍റെ കളി ശൈലിയില്‍ മാറ്റം വരുത്താനുള്ള മിടുക്ക് കെഎല്‍ രാഹുലിനുണ്ടെന്ന് പാകിസ്ഥാന്‍ മുന്‍ താരം ഷൊയ്‌ബ് മാലിക്

Shoaib Malik praises KL Rahul  KL Rahul performance in Cricket World Cup 2023  Cricket World Cup 2023  India vs Australia final in Cricket World Cup 2023  India vs Australia  കെഎല്‍ രാഹുലിനെ പുകഴ്‌ത്തി ഷൊയ്‌ബ് മാലിക്  കെഎല്‍ രാഹുല്‍ ഏകദിന ലോകകപ്പ് 2023  ഇന്ത്യ vs ഓസ്‌ട്രേലിയ  ഏകദിന ലോകകപ്പ് 2023
Shoaib Malik praises KL Rahul Cricket World Cup 2023

By ETV Bharat Kerala Team

Published : Nov 17, 2023, 7:44 PM IST

ഇസ്‌ലാമാബാദ് :ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയ്‌ക്കായി മികച്ച പ്രകടനമാണ് കെഎല്‍ രാഹുല്‍ (KL Rahul) നടത്തുന്നത്. മധ്യനിരയില്‍ താരത്തിന്‍റെ പ്രകടനം ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ കുതിപ്പില്‍ ഏറെ നിര്‍ണായകമാണ്. അഞ്ചാം നമ്പറില്‍ കളിക്കാനെത്തുന്ന രാഹുല്‍ 10 മത്സരങ്ങളില്‍ നിന്നും 386 റണ്‍സാണ് ഇതേവരെ നേടിയിട്ടുള്ളത് (KL Rahul's performance in Cricket World Cup 2023).

രാഹുലിന്‍റെ ഈ പ്രകടനത്തെ പുകഴ്‌ത്തിയിരിക്കുകയാണ് പാകിസ്ഥാന്‍ മുന്‍ ഓള്‍ റൗണ്ടര്‍ ഷൊയ്‌ബ് മാലിക് (Shoaib Malik praises KL Rahul). ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച അഞ്ചാം നമ്പര്‍ ബാറ്ററാണ് കെഎല്‍ രാഹുലെന്നാണ് പാകിസ്ഥാന്‍റെ മുന്‍ താരം പറയുന്നത്.

"അഞ്ചാം നമ്പറില്‍ ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവും മികച്ച താരമാണ് കെഎല്‍ രാഹുല്‍. ദക്ഷിണാഫ്രിക്കയുടെ ഹെൻറിച്ച് ക്ലാസനും നല്ല കളിക്കാരനാണ്. എന്നാല്‍ ക്ലാസന് മുന്നോട്ട് പോകുന്നതിനായി ഒരു അടിത്തറ ആവശ്യമാണ്. പക്ഷേ, രാഹുലിന്‍റെ കാര്യം വ്യത്യസ്‌തമാണ്.

ഇന്ത്യയ്‌ക്ക് അഞ്ചാം നമ്പറില്‍ കിട്ടിയിരിക്കുന്നത് ഏറ്റവും മികച്ച താരത്തെ തന്നെയാണ്. ഏത് സാഹചര്യത്തിലും ടീമിന് മുതല്‍ക്കൂട്ടാവുന്ന പ്രകടനം നടത്താന്‍ അവന് കഴിയും. ടീമിന് നേരത്തെ തന്നെ ഒന്നോ രണ്ടോ വിക്കറ്റുകള്‍ നഷ്‌ടമായാല്‍ സാഹചര്യത്തിന് അനുസരിച്ച് നങ്കൂരമിട്ട് കളിക്കാന്‍ അവന് കഴിയും. മികച്ച സ്‌ട്രൈക്ക് റേറ്റിൽ റണ്‍സടിച്ച് ഫിനിഷറാവാനുള്ള മികവും അവനുണ്ട്.

സ്പിന്നർമാർക്കും പേസർമാർക്കും എതിരെ അവൻ മിടുക്കനാണ്. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ മത്സരത്തില്‍ നമ്മളത് കാണുകയും ചെയ്‌തു. അവനായിരുന്നു ആ മത്സരം പൂര്‍ത്തിയാക്കിയത്. ഫീല്‍ഡിലെ വിടവുകള്‍ കണ്ടെത്തിയാണ് രാഹുല്‍ കളിക്കുന്നത്" - ഷൊയ്‌ബ് മാലിക് പറഞ്ഞുനിര്‍ത്തി.

ലോകകപ്പിന്‍റെ ഫൈനലില്‍ ഇന്ത്യ ഓസീസിനെതിരെ ഇറങ്ങുമ്പോഴും രാഹുലിന്‍റെ പ്രകടനത്തില്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത് (India vs Australia final in Cricket World Cup 2023). നവംബര്‍ 19-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഏകദിന ലോകകപ്പ് 2023 ഫൈനല്‍ നടക്കുക. ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചപ്പോള്‍ രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയെ ആയിരുന്നു ഓസീസ് കീഴടക്കിയത്.

ALSO READ:വെടിക്കെട്ടിന് രോഹിത്, നങ്കൂരമിടാന്‍ കോലി, എറിഞ്ഞിടാന്‍ ബുംറയും ഷമിയും; 2011 ആവര്‍ത്തിക്കാന്‍ ഇന്ത്യ

ഓസ്‌ട്രേലിയ സ്ക്വാഡ് ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 : ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്‌മിത്ത്, മാര്‍നസ് ലബുഷെയ്‌ന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജോഷ് ഇംഗ്ലിസ്, മാര്‍ക്കസ് സ്റ്റോയിനിസ്, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് കാരി, ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ് (ക്യാപ്‌റ്റന്‍), സീന്‍ ആബോട്ട്, മിച്ചല്‍ സ്റ്റാര്‍ക്, ആദം സാംപ(Cricket World Cup 2023 Australia Squad).

ഇന്ത്യ സ്ക്വാഡ് ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 : രോഹിത് ശർമ (ക്യാപ്‌റ്റന്‍), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഇഷാന്‍ കിഷന്‍, രവിചന്ദ്രന്‍ അശ്വിന്‍, ശാര്‍ദുല്‍ താക്കൂര്‍, പ്രസിദ്ധ് കൃഷ്‌ണ (Cricket World Cup 2023 India Squad).

ABOUT THE AUTHOR

...view details