കേരളം

kerala

ETV Bharat / sports

രോഹിത് തുടങ്ങിയത് കിവീസും ഏറ്റുപിടിച്ചു; ഷഹീനും ഹാരിസ് റൗഫിനും വമ്പന്‍ നാണക്കേട് - ഏകദിന ലോകകപ്പ് 2023

Shaheen Shah Afridi Unwanted Record : ഏകദിന ലോകകപ്പിന്‍റെ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ പാക് താരമായി ഷഹീന്‍ ഷാ അഫ്രീദി.

Shaheen Shah Afridi Unwanted Record  Haris Rauf  Haris Rauf Unwanted Record  Shaheen Shah Afridi  ഷഹീന്‍ ഷാ അഫ്രീദി  ഹൗരിസ് റൗഫ്  ഏകദിന ലോകകപ്പ് 2023  ന്യൂസിലന്‍ഡ് vs പാകിസ്ഥാന്‍
Shaheen Shah Afridi Unwanted Record Haris Rauf Cricket World Cup 2023

By ETV Bharat Kerala Team

Published : Nov 4, 2023, 4:08 PM IST

ബെംഗളൂരു: ലോകത്തിലെ ഏറ്റവും മികച്ച പേസ് നിരയെന്ന ഖ്യാതിയുമായാണ് പാകിസ്ഥാന്‍ (Pakistan Cricket Team) ഏകദിന ലോകകപ്പിന് (Cricket World Cup 2023) എത്തുന്നത്. എന്നാല്‍ അയല്‍ക്കാരായ ഇന്ത്യയുടെ മണ്ണില്‍ തങ്ങളുടെ മികവ് കാട്ടാന്‍ പാക് പേസര്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല. ഏകദിന ലോകകപ്പില്‍ ടീമിന്‍റെ മോശം പ്രകടനത്തിന് വലിയ പങ്കാണ് ഇതു വഹിച്ചത്.

ടൂര്‍ണമെന്‍റില്‍ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച പാകിസ്ഥാന് പിന്നീട് തുടര്‍ച്ചയായ നാല് മത്സരങ്ങളിലാണ് തോല്‍വി വഴങ്ങേണ്ടി വന്നത്. പാക് പേസ് യൂണിറ്റിനെതിരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) തുടങ്ങി വച്ച ആക്രമണം മറ്റ് ടീമുകള്‍ ഏറ്റെടുത്തതോടെയാണ് പാകിസ്ഥാന് പച്ചപിടിക്കാന്‍ കഴിയാതെ വന്നത്. ഇന്ന് ബെംഗളൂരുവില്‍ ന്യൂസിലന്‍ഡിനെതിരെയും (New Zealand vs Pakistan) പാക് പേസര്‍മാര്‍ താളം കണ്ടെത്താന്‍ പ്രയാസപ്പെടുന്ന കാഴ്‌ചയാണ് കാണാന്‍ കഴിഞ്ഞത്.

ടീമിന്‍റെ സ്റ്റാര്‍ പേസര്‍മാരായ ഷഹീന്‍ ഷാ അഫ്രീദിയും (Shaheen Shah Afridi), ഹാരിസ് റൗഫും അടി വാങ്ങി. തന്‍റെ 10 ഓവറില്‍ ഒരു വിക്കറ്റ് പോലും നേടാനാവാതെ വന്ന ഷഹീന്‍ ഷാ അഫ്രീദി 90 റണ്‍സാണ് വഴങ്ങിയത് (Shaheen Shah Afridi Unwanted Record). ഇതോടെ ഏകദിന ലോകകപ്പിന്‍റെ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ പാക് ബോളറെന്ന മോശം റെക്കോഡ് ഷഹീന്‍റെ തലയിലായി (Shaheen Afridi Concedes Most Runs by a Pakistan Bowler in an Cricket World Cup Innings).

ഒരു വിക്കറ്റ് വീഴ്‌ത്താനായെങ്കിലും ഹാരിസ് റൗഫ് (Haris Rauf) തന്‍റെ 10 ഓവറില്‍ 85 റണ്‍സാണ് വിട്ടുനല്‍കിയത്. ഇതോടെ ഏകദിന ലോകകപ്പിന്‍റെ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ പാക് ബോളര്‍മാരുടെ പട്ടികയില്‍ ഷഹീന് തൊട്ടു താഴെ രണ്ടാം സ്ഥാനം ഹാരിസ് റൗഫിന് ലഭിച്ചു (Haris Rauf Unwanted Record).

ALSO READ: 'ഓരോ പന്തിലും ഈ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ ഞാനുണ്ടാവും'; വികാരനിര്‍ഭര കുറിപ്പുമായി ഹാര്‍ദിക് പാണ്ഡ്യ

2019-ല്‍ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ ഇന്ത്യയ്‌ക്ക് എതിരെ 10 ഓവറില്‍ ഒരു വിക്കറ്റിന് 84 റണ്‍സ് വിട്ടുകൊടുത്ത ഹസന്‍ അലിയായിരുന്നു ഇതിന് മുന്നെ ഏകദിന ലോകകപ്പിന്‍റെ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ പാക് ബോളര്‍. ഈ ലോകകപ്പില്‍ ബെംഗളൂരുവില്‍ ഓസീസിനെതിരെ മൂന്ന് വിക്കറ്റ് നേടാനായെങ്കിലും 83 റണ്‍സ് വിട്ട് നല്‍കിയ ഹാരിസ് റൗഫ് ഹസന്‍ അലിക്ക് തൊട്ടടുത്ത് എത്തിയിരുന്നു.

ALSO READ:'മണ്ടത്തരം' പറഞ്ഞ് പാകിസ്ഥാനികളെ ലോകത്തിന് മുന്നില്‍ അപമാനിക്കരുത്...; ഹസന്‍ റാസയെ പൊളിച്ചടുക്കി വസീം അക്രം

ABOUT THE AUTHOR

...view details