കൊല്‍ക്കത്ത:ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ (India vs South Africa) സെഞ്ചുറി നേടി തിളങ്ങാന്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിക്ക് കഴിഞ്ഞിരുന്നു. ഏകദിന കരിയറിലെ 49-ാം സെഞ്ചുറിയാണ് കിങ് കോലി ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ നേടിയത്. ഇതോടെ ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ലോക റെക്കോഡിനൊപ്പമെത്താനും കോലിക്ക് കഴിഞ്ഞു (Virat Kohli equals Sachin Tendulkar in odi century record).
ഇപ്പോഴിതാ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന തന്‍റെ നേട്ടത്തിനൊപ്പമെത്തിയ വിരാട് കോലിയെ അഭിനന്ദിച്ചിരിക്കുകയാണ് സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (Sachin Tendulkar Congratulate Virat Kohli). മത്സരത്തില്‍ വിരാട് കോലി നന്നായി കളിച്ചതായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ച സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തന്‍റെ റെക്കോഡ് മറികടക്കാന്‍ താരത്തിന് കഴിയട്ടെയെന്നും ആശംസിച്ചിട്ടുണ്ട്.
"വിരാട് മികച്ച രീതിയിലാണ് കളിച്ചത്. ഈ വര്‍ഷം തുടക്കത്തില്‍ 49 വയസില്‍ നിന്നും 365 ദിസങ്ങള്‍ കഴിഞ്ഞ് ഞാന്‍ 50-ലേക്ക് എത്തി. എന്നാല്‍ 49 ഏകദിന സെഞ്ചുറികളില്‍ നിന്നും 50 ഏകദിന സെഞ്ചുറികളിലേക്ക് വരും ദിവസങ്ങളില്‍ തന്നെ നിനക്ക് എത്താന്‍ കഴിയുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അഭിനന്ദനങ്ങള്‍", സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എക്‌സില്‍ കുറിച്ചു.