ദുബായ് :ഏകദിന ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തില്‍ (Cricket World Cup 2023) കളിച്ച ഒമ്പത് മത്സരങ്ങളും വിജയിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. ഇതോടെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായി തന്നെ ടൂര്‍ണമെന്‍റിന്‍റെ സെമി ഫൈനലുറപ്പിക്കാന്‍ ആതിഥേയര്‍ക്ക് കഴിഞ്ഞു. സെമി ഫൈനലില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളി (India vs New Zealand Semi Final in Cricket World Cup 2023).
കഴിഞ്ഞ പതിപ്പിന്‍റെ സെമി ഫൈനലില്‍ ഇതേ ന്യൂസിലന്‍ഡിനോട് തോറ്റായിരുന്നു ഇന്ത്യ പുറത്തായത്. ഇതോടെ ഇക്കുറി സ്വന്തം മണ്ണില്‍ വച്ച് ന്യൂസിലന്‍ഡിനോട് ഇന്ത്യ കണക്ക് തീര്‍ക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ന്യൂസിലന്‍ഡിനെ തകര്‍ക്കാന്‍ ഇന്ത്യയ്‌ക്ക് കഴിയുകയും ചെയ്‌തിരുന്നു.
എന്നാല്‍ സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെ നേരിടാന്‍ ഇന്ത്യ ഭയപ്പെടുമെന്നാണ് ടീമിന്‍റെ മുന്‍ ബാറ്റര്‍ റോസ് ടെയ്‌ലർ അവകാശപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് റോസ് ടെയ്‌ലര്‍ തന്‍റെ ഐസിസി കോളത്തില്‍ എഴുതിയത് ഇങ്ങനെ (Ross Taylor on India vs New Zealand Semi Final).
"നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാഞ്ചസ്റ്ററില്‍ ഏകദിന ലോകകപ്പിന്‍റെ സെമി ഫൈനല്‍ കളിക്കാനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീം മികച്ച ഫോമിലായിരുന്നു. എന്നാല്‍ നെറ്റ് റണ്‍റേറ്റില്‍ പാകിസ്ഥാനെ മറികടന്നുകൊണ്ടായിരുന്നു ഞങ്ങള്‍ അവസാന നാലിലേക്ക് എത്തിയത്. ഇത്തവണ ഇന്ത്യ അതിലും വലിയ ഫേവറേറ്റുകളാണ്.