ബെംഗളൂരു:ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തിലും (India vs Netherlands) ഇന്ത്യയ്ക്കായി തകര്‍പ്പന്‍ പ്രകടനമാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) നടത്തിയത്. മത്സരത്തില്‍ 54 പന്തുകളില്‍ നിന്നും എട്ട് ബൗണ്ടറികളും രണ്ട് ബൗണ്ടറികളും സഹിതം 61 റണ്‍സായിരുന്നു ഹിറ്റ്മാന് അടിച്ച് കൂട്ടിയത്. ഈ ലോകകപ്പില്‍ ഇതടക്കം ആകെ ഒമ്പത് മത്സരങ്ങളിൽ നിന്ന് 503 റൺസാണ് രോഹിത് നേടിയത്.
ഇതോടെ ഏകദിന ലോകകപ്പിന്റെ ഒരു പതിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റനായി മാറിയിരിക്കുകയാണ് ഹിറ്റ്മാന് (Rohit Sharma most runs as An Indian captain in an ODI World Cup edition). സൗരവ് ഗാംഗുലിയുടെ റെക്കോഡാണ് രോഹിത് ശര്‍മ തിരുത്തി എഴുതിയത് (Rohit Sharma Surpasses Sourav Ganguly's record to become India's top-scoring captain in an ODI World Cup edition)
2003-ലെ ലോകകപ്പില്‍ 465 റണ്‍സ് നേടിയായിരുന്നു ഗാംഗുലി (Sourav Ganguly) റെക്കോഡിട്ടത്. 2019-ലെ പതിപ്പില്‍ 443 റണ്‍സ് നേടിയ വിരാട് കോലി (Virat Kohli), 1992-ലെ ലോകകപ്പില്‍ 332 റണ്‍സ് നേടിയ മുഹമ്മദ് അസ്ഹറുദ്ദീൻ (Mohammad Azharuddin), 1983-ലെ ലോകകപ്പില്‍ 303 റണ്‍സ് നേടിയ കപില്‍ ദേവ് (Kapil Dev) എന്നിവരാണ് പിന്നിലുള്ളത്.
അതേസമയം മത്സരത്തിലെ ആദ്യ സിക്സര്‍ പറത്തിയതോടെ ഒരു ലോക റെക്കോഡും രോഹിത് സ്വന്തം പേരിലാക്കിയിരുന്നു. ഏകദിന ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരമെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. നെതര്‍ലന്‍ഡ്സിനെതിരായ ആദ്യ സിക്സര്‍ ഈ വര്‍ഷത്തില്‍ രോഹിത് നേടുന്ന 59-ാമത്തെ ഏകദിന സിക്സറായിരുന്നു.