ധര്‍മ്മശാല:ഏകദിന ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷം 50 സിക്‌സറുകള്‍ തികയ്‌ക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma becomes the first Indian batter to hit 50 ODI sixes in a calendar year). ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ന്യൂസിലന്‍ഡിനെതിരായ (India vs New Zealand) മത്സരത്തില്‍ നേടിയ ആദ്യ സിക്‌സോടെയാണ് ഹിറ്റ്‌മാന്‍ നിര്‍ണായ നാഴികകല്ലിലെത്തിയത്. അന്താരാഷ്‌ട്ര തലത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം താരമാണ് രോഹിത് ശര്‍മ (Rohit Sharma).
2015-ല്‍ 58 സിക്‌സറുകള്‍ നേടിയ ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സാണ് (AB de Villiers) ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഏകദിന സിക്‌സറുകള്‍ നേടിയിട്ടുള്ള താരം. 2019-ല്‍ 56 സിക്‌സറുകളടിച്ച വെസ്റ്റ് ഇന്‍ഡീസിന്‍റെ ക്രിസ് ഗെയ്‌ലാണ് (Chris Gayle) രണ്ടാം സ്ഥാനത്ത്.
മിന്നും ഫോമിലുള്ള രോഹിത്തിന് ലോകകപ്പോടെ പട്ടികയില്‍ തലപ്പത്ത് എത്താനാവുമെന്ന് പ്രതീക്ഷിക്കാം. 2002-ല്‍ 48 സിക്‌സറുകളടിച്ചിട്ടുള്ള പാകിസ്ഥാന്‍റെ ഷാഹിദ് അഫ്രീദി, 2023-ല്‍ 47 സിക്‌സറുകളടിച്ചിട്ടുള്ള യുഎഇയുടെ മുഹമ്മദ് വസീം എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റ് താരങ്ങള്‍. 2017-ല്‍ 46 സിക്‌സറുകളടിക്കാന്‍ രോഹിത്തിന് കഴിഞ്ഞിരുന്നു. 1998-ല്‍ 40 സിക്‌സറുകളടിച്ച സച്ചിന്‍ ടെണ്ടുല്‍ക്കറാണ് (Sachin Tendulker) ഏകദിനത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറടിച്ച ഇന്ത്യന്‍ താരങ്ങളില്‍ രോഹിത്തിന് പിന്നിലുള്ളത്.