കേരളം

kerala

ETV Bharat / sports

Rohit Sharma Scolds Kuldeep Yadav : 'എന്തു മണ്ടത്തരമാ കാണിച്ചേ...'; കുല്‍ദീപിനെ ശകാരിച്ച് രോഹിത്- വീഡിയോ കാണാം - രോഹിത് ശര്‍മ

Rohit Sharma scolds Kuldeep Yadav Cricket World Cup 2023 : ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ട് ബാറ്റര്‍ ലിയാം ലിവിങ്സ്റ്റണിനെ പുറത്താക്കാനുള്ള അവസരം നഷ്‌ടപ്പെടുത്തിയതിന് ഇന്ത്യന്‍ സ്‌പപിന്നര്‍ കുല്‍ദീപ് യാദവിനെ ശകാരിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ.

India vs England  Rohit Sharma scolds Kuldeep Yadav  Rohit Sharma  Kuldeep Yadav  Liam Livingstone  Cricket World Cup 2023  ഏകദിന ലോകകപ്പ് 2023  കുല്‍ദീപ് യാദവ്  രോഹിത് ശര്‍മ  ലിയാം ലിവിങ്‌സ്റ്റണ്‍
Rohit Sharma scolds Kuldeep Yadav Cricket World Cup 2023

By ETV Bharat Kerala Team

Published : Oct 30, 2023, 3:49 PM IST

Updated : Oct 30, 2023, 9:21 PM IST

ലഖ്‌നൗ:ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്‌ക്കായി തകര്‍പ്പന്‍ പ്രകടനമാണ് സ്പിന്നര്‍ കുല്‍ദീപ് യാദവ് (Kuldeep Yadav) നടത്തിയത്. തന്‍റെ എട്ട് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളായിരുന്നു താരം നേടിയത്. അപകടകാരികളായ ജോസ് ബട്‌ലര്‍ Jos Buttler (23 പന്തില്‍ 10), ലിയാം ലിവിങ്‌സ്റ്റണ്‍ Liam Livingstone (46 പന്തില്‍ 27) എന്നിവരെയായിരുന്നു കുല്‍ദീപ് തിരിച്ച് കയറ്റിയത്.

ഇംഗ്ലീഷ്‌ ക്യാപ്റ്റന്‍ ജോസ്‌ ബല്‌ടലറെ അതിമനോഹരമായ പന്തില്‍ കുല്‍ദീപ് ബൗള്‍ഡാക്കുകയായിരുന്നു. കുല്‍ദീപിന്‍റെ കുത്തിത്തിരിഞ്ഞ പന്ത് ബട്‌ലറുടെ ബാറ്റിനും കാലിനുമിടയിലൂടെ ചെന്നാണ് സ്റ്റംപിളക്കിയത്. മത്സരത്തില്‍ ഇംഗ്ലണ്ടിന്‍റെ ടോപ് സ്‌കോററായ ലിയാം ലിവിങ്‌സ്റ്റണെ വിക്കറ്റിന് മുന്നില്‍ കുരുക്കിയായിരുന്നു കുല്‍ദീപ് മടക്കിയത്.

എന്നാല്‍ ഇതിന് മുന്നെ ഒരു തവണ ലിവിങ്‌സ്റ്റണിനെ കുല്‍ദീപ് വിക്കറ്റിന് മുന്നില്‍ കുരുക്കിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്യാതിരുന്നതോടെ താരം രക്ഷപ്പെടുകയായിരുന്നു. 22-ാം ഓവറിലായിരുന്നു പ്രസ്‌തുത സംഭവമുണ്ടായത്.

കുല്‍ദീപിന്‍റെ പന്ത് ലിവിങ്‌സ്റ്റണിന്‍റെ പാഡില്‍ പതിച്ചു. അമ്പയര്‍ ഔട്ട് വിളിച്ചില്ല. ബോളറായ കുല്‍ദീപ് റിവ്യൂവിനായി താല്‍പര്യം കാണിച്ചുമില്ല. ഇതോടെ രണ്ട് റിവ്യൂ ബാക്കിയുണ്ടായിരുന്നിട്ടും ഇന്ത്യ ഡിആര്‍എസ് എടുത്തില്ല.

പിന്നീട് ഇതിന്‍റെ റീപ്ലേ ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ ലിവിങ്‌സ്റ്റണ്‍ പുറത്താകുമെന്ന് വ്യക്തമായി. ഇതിന് പിന്നാലെ അശ്രദ്ധ കാണിച്ചതിന് കുല്‍ദീപിന്‍റെ അടുത്തെത്തിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) താരത്തെ ശകാരിക്കുന്നതും കാണാമായിരുന്നു (Rohit Sharma scolds Kuldeep Yadav). ഇന്ത്യന്‍ ബോളര്‍മാരെ ഏറെ ശ്രദ്ധയോടെ നേരിട്ട് ഇംഗ്ലണ്ടിന്‍റെ തോല്‍വി ഭാരം കുറയ്‌ക്കാന്‍ ശ്രമം നടത്തിയ ലിവിങ്‌സ്റ്റണെ ഒടുവില്‍ 30-ാം ഓവറിലാണ് കുല്‍ദീപ് യാദവ് പൂട്ടിയത്.

അതേസമയം ലഖ്‌ന എകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 100 റണ്‍സിന്‍റെ വമ്പന്‍ തോല്‍വിയാണ് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ആതിഥേയര്‍ക്ക് എതിരെ വഴങ്ങിയത് (India vs England). ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 229 റണ്‍സ് നേടി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (101 പന്തില്‍ 87) ഇന്ത്യയുടെ ടോപ് സ്‌കോററായി. സൂര്യകുമാര്‍ യാദവ് (47 പന്തില്‍ 49), കെഎല്‍ രാഹുല്‍ (58 പന്തില്‍ 39) എന്നിവര്‍ മാത്രമാണ് തിളങ്ങിയ മറ്റ് താരങ്ങള്‍.

ALSO READ: Shoaib Akhtar Against England Cricket Team 'പഠിച്ചത് ടി20ക്ക്, ഇംഗ്ലണ്ട് ഏകദിന പരീക്ഷ തോല്‍ക്കാൻ കാരണമിതാ'...

ഇംഗ്ലീഷ്‌ ടീമിനായി ഡേവിഡ് വില്ലി മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി. മറുപടിക്ക് ഇറങ്ങിയ നിലവിലെ ചാമ്പ്യന്മാര്‍ക്ക് 34.5 ഓവറില്‍ 129 റണ്‍സ് മാത്രമാണ് എടുക്കാന്‍ കഴിഞ്ഞത്. നാല് വിക്കറ്റുമായി മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റുമായി ജസ്‌പ്രീത് ബുംറയുമായിരുന്നു ടീമിന്‍റെ കഥ കഴിച്ചത്. ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിന്‍റെ അഞ്ചാമത്തെ തോല്‍വിയാണിത്.

Last Updated : Oct 30, 2023, 9:21 PM IST

ABOUT THE AUTHOR

...view details