ധര്‍മ്മശാല :ഏകദിന ലോകകപ്പിലെ (Cricket World Cup 2023) തങ്ങളുടെ അഞ്ചാം മത്സരത്തിൽ ആതിഥേയരായ ഇന്ത്യ ടോപ്പേഴ്‌സായ ന്യൂസിലൻഡിനെ നേരിടാനിറങ്ങുകയാണ്. ടൂർണമെന്‍റിൽ ഇതുവരെ രോഹിത് ശർമയുടെയും ടോം ലാഥത്തിന്‍റെയും (Tom latham) ടീം തോല്‍വി വഴങ്ങിയിട്ടില്ല. കളിച്ച നാല് വീതം മത്സരങ്ങളില്‍ എട്ട് പോയിന്‍റുകളാണ് ഇരു സംഘത്തിനുമുള്ളത്.
നെറ്റ് റണ്‍ റേറ്റിന്‍റെ അടിസ്ഥാനത്തിലാണ് കിവീസ് ഇന്ത്യയെ രണ്ടാം സ്ഥാനത്താക്കിയത്. ഇതോടെ ഇന്ന് വിജയിക്കുന്ന ടീമിന് നെറ്റ് റണ്‍ റേറ്റിനെ ആശ്രയിക്കാതെ തന്നെ ഒന്നാം സ്ഥാനം സ്വന്തമാക്കാം. ഇപ്പോഴിതാ മത്സരത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma on India vs New Zealand Cricket World Cup 2023 match).
തന്ത്രപരമായി വളരെ മികച്ച ന്യൂസിലൻഡ് പോലുള്ള ഒരു ടീമിനെ പരാജയപ്പെടുത്താൻ വളരെയധികം പരിശ്രമം ആവശ്യമാണെന്നാണ് ഇന്ത്യന്‍ രോഹിത് ശര്‍മ പറയുന്നത്. 'ന്യൂസിലന്‍ഡിനെക്കുറിച്ച് പറയുമ്പോള്‍ അവരുടെ പദ്ധതികളാണ് എന്‍റെ മനസിലേക്ക് വരുന്നത്.
ALSO READ:Rohit Sharma : ധര്‍മ്മശാലയില്‍ ഹിറ്റ്‌മാന്‍ വമ്പന്‍ ഫ്ലോപ്പ്; കിവീസിനെതിരെ ആരാധകര്‍ക്ക് ആശങ്ക
അവർ തന്ത്രപരമായി വളരെ ശക്തരാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. വ്യക്തമായ പദ്ധതികളോടെയാണ് അവര്‍ ബാറ്റു ചെയ്യാന്‍ എത്താറുള്ളത്. എതിരെ കളിക്കുമ്പോള്‍ ഓരോ വ്യക്തിക്കെതിരെയും ഏതെങ്കിലും തരത്തിലുള്ള ആസൂത്രണം അവര്‍ നടത്തിയിട്ടുണ്ടാവും. അവരെ പരാജയപ്പെടുത്താൻ വളരെയധികം പരിശ്രമം ആവശ്യമാണ്' -രോഹിത് ശര്‍മ (Rohit Sharma) പറഞ്ഞു.