കേരളം

kerala

ETV Bharat / sports

Rohit Sharma : ധര്‍മ്മശാലയില്‍ ഹിറ്റ്‌മാന്‍ വമ്പന്‍ ഫ്ലോപ്പ്; കിവീസിനെതിരെ ആരാധകര്‍ക്ക് ആശങ്ക - Himachal Pradesh Cricket Association Stadium

India vs New Zealand Cricket World Cup 2023 : ഏകദിന ലോകകപ്പില്‍ ഇന്ത്യ നാളെ ന്യൂസിലന്‍ഡിനെതിരെ. ധര്‍മ്മശാലയിലാണ് കളി നടക്കുക.

Rohit Sharma  Cricket World Cup 2023  India vs New Zealand  ഇന്ത്യ vs ന്യൂസിന്‍ഡ്  രോഹിത് ശര്‍മ  ഏകദിന ലോകകപ്പ് 2023  Himachal Pradesh Cricket Association Stadium  ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം
Rohit SharmaRohit Sharma Cricket World Cup 2023 India vs New Zealand

By ETV Bharat Kerala Team

Published : Oct 21, 2023, 5:51 PM IST

ധര്‍മ്മശാല: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയുടെ കുതിപ്പില്‍ നിര്‍ണായക പങ്കാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കുള്ളത് (Rohit Sharma). ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും തുടര്‍ന്ന് ഇന്ത്യയ്‌ക്കായി മിന്നും പ്രകടനമാണ് ഹിറ്റ്‌മാന്‍ നടത്തിയത്. നാളെ പോയിന്‍റ് പട്ടികയില്‍ തലപ്പത്തുള്ള ന്യൂസിലന്‍ഡിനെതിരെ ധര്‍മ്മശാലയിലെ ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഇന്ത്യ ഇറങ്ങുമ്പോളും രോഹിത്തിന്‍റെ ബാറ്റില്‍ വലിയ പ്രതീക്ഷ തന്നെയാണ് ആരാധകര്‍ക്കുള്ളത് (India vs New Zealand).

എന്നാല്‍ ധര്‍മ്മശാലയിലെ രോഹിത്തിന്‍റെ റെക്കോഡ് ആശങ്കയ്‌ക്ക് വകനല്‍കുന്നതാണ്. നേരത്തെ ഇവിടെ കളിച്ച മൂന്ന് ഏകദിനങ്ങളിലും ദയനീയ പ്രകടനമായിരുന്നു രോഹിത് നടത്തിയത്. മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നായി 6.66 എന്ന മോശം ശരാശരിയോടെ വെറും 20 റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ കഴിഞ്ഞത് (Rohit Sharma’s Stats In ODI’s At Himachal Pradesh Cricket Association Stadium in Dharamshala). 14 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

നാളെ കിവീസിനെതിരെ ചരിത്രം തിരുത്തി മികവ് കാട്ടാന്‍ രോഹിത്തിന് കഴിയുമോയെന്ന് കാത്തിരുന്ന് തന്നെ കാണാം. ഇതിനായി ഇടങ്കയ്യന്‍ ട്രെന്‍റ് ബോള്‍ട്ട് അടങ്ങുന്ന കിവീസിന്‍റെ ശക്തമായ പേസാക്രമണത്തെ മികച്ച രീതിയില്‍ തന്നെ ഇന്ത്യന്‍ ക്യാപ്റ്റന് നേരിടേണ്ടിവരും. ഈ ഏകദിന ലോകകപ്പില്‍ തോല്‍വി അറിയാത്ത ടീമുകളാണ് ഇന്ത്യയും ന്യൂസിലാന്‍ഡും. ഇരുവരും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ശക്തമായ പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

ALSO READ: Australia vs Pakistan രോഹിത് തുടങ്ങി വെച്ചു, ഇന്ന് മാർഷും... ഹാരിസ് റൗഫിന് തല്ലോട് തല്ല്...വാടിത്തളർന്ന് പാക് ബൗളർ

ഏകദിന ലോകകപ്പ് 2023 ഇന്ത്യ സ്ക്വാഡ് (Cricket World Cup 2023 India Squad): രോഹിത് ശർമ (ക്യാപ്‌റ്റന്‍), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്‌റ്റന്‍), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, രവിചന്ദ്രൻ അശ്വിൻ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാർ യാദവ്.

ALSO READ: Cheteshwar Pujara on Virat Kohli Century സെഞ്ചുറിയല്ല, ടീമാണ് പ്രധാനം... കോലിക്കും രാഹുലിനും പുജാരയുടെ വിമർശനം

ഏകദിന ലോകകപ്പ് 2023 ന്യൂസിലന്‍ഡ് സ്‌ക്വാഡ് (Cricket World Cup 2023 New Zealand Squad): ഡെവോണ്‍ കോണ്‍വെ, മാര്‍ക്ക് ചാപ്‌മാന്‍, രചിന്‍ രവീന്ദ്ര, കെയ്ൻ വില്യംസൺ, ടോം ലാഥം, ജിമ്മി നീഷാം, ഡാരില്‍ മിച്ചല്‍, വില്‍ യങ്, ഗ്ലെന്‍ ഫിലിപ്‌സ്, ടിം സൗത്തി, മിച്ചല്‍ സാന്‍റ്‌നര്‍, ട്രെന്‍റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെൻറി, ഇഷ് സോധി.

ALSO READ: Sachin Tendulkar : വാങ്കഡെയില്‍ സച്ചിന്‍റെ പ്രതിമ അനാച്ഛാദനത്തിനൊരുങ്ങി; തീയതി പ്രഖ്യാപിച്ച് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ

ABOUT THE AUTHOR

...view details