ഏകദിന ലോകകപ്പ് 2023-ന് (Cricket World Cup 2023) തിരശീല വീണിരിക്കുകയാണ്. 10 ടീമുകള്‍ പരസ്‌പരം കൊണ്ടും കൊടുത്തും പോരടിച്ച 42 ദിനരാത്രങ്ങള്‍ക്കാണ് ഇന്നലെ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലോടെയാണ് അന്ത്യമായത്. ഫൈനലില്‍ ആതിഥേയരായ ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ കിരീടമുയര്‍ത്തിയിരുന്നു.
ഏകദിന ലോകകപ്പിന്‍റെ അടുത്ത പതിപ്പിലേക്ക് ഇനി നാല് വര്‍ഷങ്ങളുടെ ദൂരമാണുള്ളത്. 2027-ല്‍ ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നീ രാജ്യങ്ങളിലായാണ് ഏകദിന ലോകകപ്പിന്‍റെ 14-ാം പതിപ്പ് നടക്കുക. ഇന്ത്യന്‍ മണ്ണില്‍ കളിച്ച താരങ്ങളില്‍ ഇനിയൊരു ലോകകപ്പിനുണ്ടാവില്ലന്ന് പ്രതീക്ഷിക്കപ്പെടുന്ന താരങ്ങളുടെ നിര നീണ്ടതാണ്.
ഈ ലോകകപ്പില്‍ കളിച്ച 33 വയസോ അതിന് മുകളിലോ പ്രായമുള്ള പ്രായമുള്ള താരങ്ങളെ അറിയാം... (Oldest players played in world cup 2023) പ്രായവും ഫോമും തളര്‍ത്തിയില്ലെങ്കില്‍ ഇക്കൂട്ടത്തില്‍ ചിലരെ അടുത്ത ലോകകപ്പില്‍ കണ്ടാലും അത്ഭുതപ്പെടാനില്ലെന്നത് മറ്റൊരു കാര്യം (Players at the Cricket World Cup 2023 who may not play the next edition in 2027).
ഇന്ത്യ:ലോകകപ്പില്‍ മിന്നും പ്രകടനം നടത്തിയെങ്കിലും ഇന്ത്യയ്‌ക്ക് കലാശപ്പോരില്‍ കാലിടറിയിരുന്നു. ഇതിന് മുന്നെ കളിച്ച എല്ലാ മത്സരങ്ങളിലും ഓള്‍റൗണ്ടിങ് മികവുമായി ജയിച്ച് കയറാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. 37 പിന്നിട്ട ആര്‍ അശ്വിനായിരുന്നു ടീമിലെ ഏറ്റവും പ്രായം കൂടിയ താരം.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പ്രായം 36 വയസാണ് (Rohit Sharma), വിരാട് കോലിയ്‌ക്ക് 35 വയസും (Virat Kohli), , രവീന്ദ്ര ജഡേജയ്‌ക്ക് 34 വയസും, മുഹമ്മദ് ഷമി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്ക് 33 വയസ് വീതവുമാണ് നിലവിലെ പ്രായം. ഇക്കൂട്ടത്തില്‍ ആരൊക്കെ അടുത്ത ലോകകപ്പ് കളിക്കുമെന്ന് കണ്ടുതന്നെ അറിയണം.
ഇംഗ്ലണ്ട്:തുടര്‍ച്ചയായ രണ്ടാം കിരീടം തേടിയെത്തിയ ഇംഗ്ലണ്ട് ദുരന്തമായാണ് ഇന്ത്യന്‍ മണ്ണില്‍ നിന്നും തിരികെ മടങ്ങിയത്. ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍, മൊയീന്‍ അലി, ബോണി ബെയര്‍സ്റ്റോ, ഡേവിഡ് മലാന്‍, ആദില്‍ റഷീദ്, ഡേവിഡ് വില്ലി, ക്രിസ് വോക്‌സ്, മാര്‍ക്ക് വുഡ് എന്നിവരായിരുന്നു ടീമില്‍ 33 വയസ് പിന്നിട്ട താരങ്ങള്‍.
ഓസ്‌ട്രേലിയ:തോല്‍വിയോടെ തുടങ്ങിയെങ്കിലും അന്തിമ ചിരി ഓസീസിനൊപ്പമായിരുന്നു. ഗ്ലെന്‍ മാക്‌സ്‌വെല്‍, സ്‌റ്റീവ് സ്‌മിത്ത്, മാര്‍ക്കസ് സറ്റോയിനിസ്, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരെ അടുത്ത ലോകകപ്പില്‍ കണ്ടേക്കില്ല.