കേരളം

kerala

ETV Bharat / sports

PCB Protest Over ICC: മാധ്യമപ്രവര്‍ത്തകരുടെയും ആരാധകരുടെയും വിസ വൈകുന്നു; ഐസിസിയോട് പ്രതിഷേധമറിയിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് - ഇന്ത്യ പാക് മത്സരം വിവാദങ്ങള്‍

PCB Lodged Formal Protest Over ICC In Ongoing ODI Cricket World Cup 2023: ഇന്ത്യ പാക് മത്സരത്തില്‍ 1,32,000 പേർക്ക് ഇരിക്കാൻ ശേഷിയുള്ള സ്‌റ്റേഡിയത്തിൽ പാകിസ്ഥാൻ ആരാധകര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല

PCB Protest Over ICC  ODI Cricket World Cup 2023  Who Will win ODI Cricket World Cup 2023  India Pak Match Behind the scenes  ODI World Cup History  മാധ്യപ്രവര്‍ത്തകരുടെയും ആരാധകരുടെയും വിസ വൈകുന്നു  ഐസിസിയോട് പ്രതിഷേധമറിയിച്ച് പാകിസ്ഥാന്‍  പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുതിയ വാര്‍ത്തകള്‍  ഇന്ത്യ പാക് മത്സരം വിവാദങ്ങള്‍  ക്രിക്കറ്റ് ലോകകപ്പ് ചരിത്രം
PCB Protest Over ICC In Ongoing ODI Cricket World Cup 2023

By ETV Bharat Kerala Team

Published : Oct 17, 2023, 11:07 PM IST

ഹൈദരാബാദ്: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകരുടെ വിസ വൈകുന്നതില്‍ സ്വരം കടുപ്പിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. പാകിസ്ഥാന്‍ എഴുത്തുകാരുടെ വരവ് വൈകുന്നതില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സിലിന് നേരെ ഔപചാരിക പ്രതിഷേധം അറിയിച്ചാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രതികരിച്ചത്. മാത്രമല്ല അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ഇന്ത്യയ്‌ക്കെതിരെ നടന്ന മത്സരത്തിനിടെ പാകിസ്ഥാന്‍ ടീമിനെ ലക്ഷ്യം വച്ച് നടന്ന അനുചിതമായ പെരുമാറ്റത്തെ കുറിച്ചും പിസിബി ഐസിസിക്ക് പരാതി നല്‍കിയിട്ടുണ്ട്.

പുരോഗമിക്കുന്ന 2023 ലെ ലോകകപ്പില്‍ പാകിസ്ഥാൻ മാധ്യമപ്രവർത്തകർക്കുള്ള വിസയിലെ കാലതാമസത്തിലും പാകിസ്ഥാൻ ആരാധകർക്കുള്ള വിസ നയത്തിനുമെതിരെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഐസിസിയുമായി മറ്റൊരു ഔപചാരിക പ്രതിഷേധം അറിയിച്ചുവെന്ന് പിസിബി ഔദ്യോഗിക എക്‌സിലൂടെയാണ് അറിയിച്ചത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിനിടെ പാകിസ്ഥാൻ ടീമിനെ ലക്ഷ്യമിട്ടുള്ള അനുചിതമായ പെരുമാറ്റത്തെക്കുറിച്ച് പിസിബി ഐസിസിക്ക് പരാതി നൽകിയെന്നും എക്‌സിലുണ്ട്.

അതേസമയം ഇന്ത്യ പാക് മത്സരം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഒന്നോ രണ്ടോ പാകിസ്ഥാനി മാധ്യമപ്രവര്‍ത്തകര്‍ മാത്രമാണ് അഹമ്മദാബാദ് സ്‌റ്റേഡിയത്തിലുണ്ടായിരുന്നത്. മാത്രമല്ല 1,32,000 പേർക്ക് ഇരിക്കാൻ ശേഷിയുള്ള സ്‌റ്റേഡിയത്തിൽ പാകിസ്ഥാൻ ആരാധകര്‍ ആരും തന്നെ ഉണ്ടായിരുന്നുമില്ല.

ABOUT THE AUTHOR

...view details