ഹൈദരാബാദ് :ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) പാകിസ്ഥാനെതിരെ മികച്ച സ്‌കോര്‍ കണ്ടെത്തി ശ്രീലങ്ക. നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 344 റണ്‍സാണ് ലങ്ക നേടിയത്. കുശാല്‍ മെന്‍ഡിസ് Kusal Mendis (77 പന്തില്‍ 122), സദീര സമരവിക്രമ Sadeera Samarawickrama (89 പന്തില്‍ 108) എന്നിവരുടെ സെഞ്ചുറി പ്രകടനമാണ് ടീമിന് കരുത്തായത്. 61 പന്തില്‍ 51 റണ്‍സെടുത്ത പാത്തും നിസ്സാങ്കയും നിര്‍ണായകമായി. പാകിസ്ഥാനായി ഹസന്‍ അലി നാല് വിക്കറ്റുകള്‍ വീഴ്‌ത്തി.
കുശാല്‍ പെരേരയെ (4 പന്തില്‍ 0) രണ്ടാം ഓവറില്‍ തന്നെ ശ്രീലങ്കയ്‌ക്ക് നഷ്‌ടമായിരുന്നു. തുടര്‍ന്ന് ഒന്നിച്ച പാത്തും നിസ്സാങ്കയും കുശാൽ മെൻഡിസും ചേര്‍ന്ന് ടീമിന് മികച്ച അടിത്തറയൊരുക്കി. രണ്ടാം വിക്കറ്റില്‍ 102 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത് (Pakistan vs Sri Lanka Score Updates).
17-ാം ഓവറില്‍ പാത്തും നിസ്സാങ്കയും കുശാൽ മെൻഡിസും അര്‍ധ സെഞ്ചുറി തികച്ചു. മെന്‍ഡിസ് 40 പന്തുകളില്‍ നിന്നും നിസ്സാങ്ക 58 പന്തുകളില്‍ നിന്നുമാണ് അന്‍പതില്‍ എത്തിയത്. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ നിസ്സാങ്ക വീണു.
ഷദാബ് ഖാന്‍റെ പന്തില്‍ അബ്‌ദുള്ള ഷഫീഖാണ് താരത്തെ കയ്യിലൊതുക്കിയത്. പിന്നീടെത്തിയ സദീര സമരവിക്രമയ്‌ക്കൊപ്പം ചേര്‍ന്ന കുശാൽ മെൻഡിസ് ടീമിനെ മുന്നോട്ട് നയിച്ചു. 22-ാം ഓവറില്‍ ശ്രീലങ്ക 150 കടന്നു. 27-ാം ഓവറിന്‍റെ ആദ്യ പന്തില്‍ ഹസന്‍ അലിയെ സിക്‌സറിന് പറത്തിക്കൊണ്ട് കുശാല്‍ മെന്‍ഡിസ് സെഞ്ചുറിയിലേക്കെത്തി.